തിരുവനന്തപുരം: സഹോദരന്‍െറ ദുരൂഹമരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നെയ്യാറ്റിന്‍കര വെങ്കടമ്പ് സ്വദേശി ശ്രീജിത്ത് നടത്തുന്ന രാപ്പകല്‍ ഉപവാസ സമരം 243 ദിവസം പിന്നിട്ടു. 2014 മേയ് 20ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചായിരുന്നു ശ്രീജീവിന്‍െറ മരണം. കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചതിനത്തെുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതായാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. പാറശ്ശാല സി.ഐയായിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ക്ക് മരണത്തില്‍ നേരിട്ടുപങ്കുണ്ടെന്നാണ് കേരള സ്റ്റേറ്റ് പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കണ്ടത്തെിയിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍ പ്രതാപചന്ദ്രനും എ.എസ്.ഐ വിജയദാസും അവര്‍ക്കുവേണ്ട ഒത്താശകള്‍ നല്‍കിയെന്നും അതോറിറ്റി കണ്ടത്തെി. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നുമാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ ശ്രീജീവിന്‍െറ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്നുതന്നെ ഈടാക്കണമെന്നും എസ്.പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. മോഷണക്കേസെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പക്ഷേ, സത്യാവസ്ഥ മറ്റൊന്നായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. ശ്രീജീവും പാറശ്ശാല എ.എസ്.ഐ ആയിരുന്നയാളുടെ ബന്ധുവായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇതത്തേുടര്‍ന്ന് രണ്ടു വീട്ടുകാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. കസ്റ്റഡിയില്‍ എടുക്കുന്നതിന്‍െറ ആറ് മാസം മുമ്പ് ശ്രീജീവ് നാട്ടില്‍ നിന്ന്പോയിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിക്കുകയും വിവാഹത്തിന്‍െറ തലേദിവസം തന്നെ പഴയ മോഷണക്കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞ് കൂട്ടുകാരനെ ഉപയോഗിച്ച് തന്ത്രത്തില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു. വിവാഹദിനത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ബന്ധുവായ എ.എസ്.ഐ കെട്ടിച്ചമച്ചതായിരുന്നു മോഷണക്കേസെന്നും പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റി കണ്ടത്തെിയിരുന്നു. എന്നാല്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. രാത്രി 11 ഓടെ തന്ത്രത്തില്‍ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുത്തയാള്‍ എന്തിന് അടിവസ്ത്രത്തില്‍ വിഷം സൂക്ഷിച്ചെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. ദുരൂഹമരണത്തില്‍ അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ശ്രീജീവിന്‍െറ മാതാവ് രമണി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് സഹോദരനായ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ ഉപവാസസമരം ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ കാണുകയും മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടനെ പരിഹാരം കാണാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.