താലൂക്ക് ഓഫിസില്‍ സര്‍വേ ജീവനക്കാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ തിരുവനന്തപുരം താലൂക്ക് ഓഫിസില്‍ ജീവനക്കാരുടെ മുറി വിഡിയോ കോണ്‍ഫറന്‍സ് ഹാളാക്കിയതില്‍ പ്രതിഷേധം. അറിയിപ്പ് നല്‍കാതെ പെട്ടെന്ന് നടത്തിയ നിര്‍മാണം വിവിധ സ്ഥലങ്ങളില്‍നിന്നത്തെിയ ജനങ്ങളെയും കഷ്ടത്തിലാക്കി. താലൂക്ക് ഓഫിസില്‍ അഡീഷനല്‍ തഹസില്‍ദാറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ മുറിയാണ് ചൊവ്വാഴ്ച കോണ്‍ഫറന്‍സ് ഹാളാക്കിയത്. ബുധനാഴ്ച പതിവുപോലെ ജോലിക്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ മുറി തകരഷീറ്റും തടിയും ഉപയോഗിച്ച് രണ്ടായി തിരിച്ചിരുന്നു. ജനലുകള്‍ ഉള്‍പ്പെടെ അടച്ചു. കൂടാതെ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അസഹ്യമായ പൊടിയും നിറഞ്ഞിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ഇരിക്കാന്‍ സ്ഥലമില്ളെന്നും മുറി വൃത്തിഹീനമാണെന്നും കാണിച്ച് ജീവനക്കാര്‍ തഹസില്‍ദാറെ സമീപിച്ചു. വ്യാഴാഴ്ച പുതിയ സ്ഥലം അനുവദിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം അയഞ്ഞത്. അഡീഷനല്‍ തഹസില്‍ദാറുടെ കെട്ടിടത്തില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന സ്ഥലം ജീവനക്കാര്‍ക്ക് ഉപയോഗ യോഗ്യമാക്കി നല്‍കുമെന്നാണ് സൂചന. പട്ടം, തിരുമല, ശാസ്തമംഗലം, മണക്കാട് റവന്യു വില്ളേജുകളിലെ അദാലത് ജോലികളാണ് ഇവിടെ നടക്കുന്നത്. 20 ജീവനക്കാരാണ് ഉള്ളത്. ഹെഡ് സര്‍വേയര്‍, ഹെഡ് ട്രാഫ്സ്മാന്‍, സര്‍വേയര്‍, ട്രാഫ്സ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്ന ഇവര്‍ ബുധനാഴ്ച ദിവസങ്ങളിലാണ് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഓഫിസില്‍ എത്തുന്നത്. ഈ ദിവസം ജനത്തിരക്കും എറെയാണ്. പ്രതിഷേധം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് ജീവനക്കാര്‍ ജോലി തുടര്‍ന്നെങ്കിലും ഫയലുകളും മറ്റും അലങ്കോലമായതിനാല്‍ ജോലിയെ ഇതു സാരമായി ബാധിച്ചു. പരാതികളുമായി ജനം എത്തിയതോടെ ജീവനക്കാര്‍ ശോച്യാവസ്ഥയിലായ ഓഫിസില്‍ ഇരുന്നുതന്നെ ജോലി ചെയ്തു. ഭൂരിപക്ഷത്തിനും അല്‍പസമയം കഴിഞ്ഞതോടെ പൊടി ശ്വസിച്ച് അലര്‍ജി പ്രശ്നങ്ങളും ചിലര്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. പൊടി മൂലം വായ മൂടിക്കെട്ടിയാണ് ജീവനക്കാര്‍ ജോലി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.