കഴിഞ്ഞമാസം ഡെങ്കിപ്പനി പിടിപെട്ടത് 200 പേര്‍ക്ക്

തിരുവനന്തപുരം: ജില്ലയില്‍ കഴിഞ്ഞമാസം ഡെങ്കിപ്പനി പിടിപെട്ടത് 200ലധികം പേര്‍ക്ക്. അവസാന ഒരാഴ്ചക്കിടെ രോഗം ബാധിച്ചത് 101 പേര്‍ക്ക്. ആരോഗ്യവകുപ്പിന്‍െറ പ്രതിരോധനടപടി ഫലംകാണാതെ വരുന്നതിന്‍െറ സൂചന നല്‍കി ഡെങ്കിപ്പനി തലസ്ഥാനത്ത് ശക്തമായതിന്‍െറ കണക്കുകളാണ് പുറത്തുവരുന്നത്. ജില്ലയില്‍ മറ്റ് പകര്‍ച്ചപ്പനികളും ശമനമില്ലാതെ തുടരുകയാണ്. ഡെങ്കിക്കൊപ്പം എലിപ്പനിയും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഒരുദിവസം മാത്രം 50ഓളം പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. കാലവര്‍ഷം എത്തിയതോടെ പനിച്ചൂടിലായ ജില്ലയില്‍ ആദ്യ10 ദിവസത്തിനിടെതന്നെ 33 പേര്‍ക്ക് എലിപ്പനിയും 10ഓളം പേര്‍ക്ക് ചികുന്‍ഗുനിയയും സ്ഥിരീകരിച്ചിരുന്നു. എലിപ്പനി ബാധിതരുടെ എണ്ണവും 100 കടന്നിട്ടുണ്ട്. കഴിഞ്ഞമാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 119 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. അവസാന ഒരാഴ്ചക്കിടെ 25 പേര്‍ക്കാണ് രോഗം കണ്ടത്തെിയത്. ആര്യനാട്, അണ്ടൂര്‍ക്കോണം, ആറ്റിങ്ങല്‍, കോട്ടുകാല്‍, പുളിമാത്ത്, കൊഞ്ചിറവിള, നാവായിക്കുളം, വഞ്ചിയൂര്‍, മുട്ടത്തറ, വെള്ളനാട്, വിളപ്പില്‍, കൈതമുക്ക്, ചാക്ക, പള്ളിത്തുറ, കരിക്കകം, കടകംപള്ളി, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വെള്ളറട, തോന്നയ്ക്കല്‍, അരുവിക്കര, ജഗതി, അഞ്ചുതെങ്ങ്, പുളിമൂട്, കിളിമാനൂര്‍, പേട്ട, മണക്കാട്, വഞ്ചിയൂര്‍, പേരൂര്‍ക്കട, തിരുമല, വിഴിഞ്ഞം, ബീമാപള്ളി, മുട്ടട, മരുതന്‍കുഴി, വാമനപുരം, വട്ടിയൂര്‍ക്കാവ്, പുല്ലുവിള, അരുവിക്കര, ചെട്ടിവിളാകം, കവടിയാര്‍, വള്ളക്കടവ്, ആനയറ, തൈക്കാട്, പേട്ട, പാപ്പനംകോട്, കരകുളം, മംഗലപുരം, പാങ്ങപ്പാറ, തിരുവല്ലം, വെമ്പായം, വിതുര, കുര്യാത്തി, മടവൂര്‍, പാളയം, ചിറയിന്‍കീഴ്, വെണ്‍പകല്‍, മുക്കോല, പള്ളിച്ചല്‍, നേമം, പൂന്തുറ, വെട്ടുകാട് എന്നീ ഭാഗങ്ങളിലാണ് ഈ മാസം ഡെങ്കി കണ്ടത്തെിയത്. ആമച്ചല്‍, പൊഴിയൂര്‍, അമ്പലത്തറ, വള്ളക്കടവ്, വട്ടിയൂര്‍ക്കാവ്, മാറനല്ലൂര്‍, തിരുവല്ലം, കരകുളം, ഊരൂട്ടമ്പലം, കളിപ്പാന്‍കുളം, ബീമാപള്ളി, വട്ടിയൂര്‍ക്കാവ്, അരുവിക്കര, പെരിങ്ങമ്മല, വെണ്‍പകല്‍, പാങ്ങപ്പാറ, പള്ളിച്ചല്‍, ചെട്ടികുളങ്ങര, പൂന്തുറ, വള്ളക്കടവ്, കല്ലിയൂര്‍, വിളപ്പില്‍, വിതുര, നാവായിക്കുളം, കുന്നത്തുകാല്‍, മണക്കാട്, മുക്കോല, തിരുമല, ജഗതി, പൂജപ്പുര, കുമാരപുരം, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് എലിപ്പനി കണ്ടത്തെിയത്. കല്ലറ, കവടിയാര്‍, പൊഴിയൂര്‍, പാങ്ങപ്പാറ, പെരുമ്പഴുതൂര്‍, മംഗലപുരം എന്നിവിടങ്ങളില്‍ മലേറിയയും സ്ഥിരീകരിച്ചു. പൂജപ്പുര, പള്ളിച്ചല്‍, കരകുളം, മുട്ടട, വെള്ളനാട്, പൂന്തുറ, പാപ്പനംകോട്, തൊളിക്കോട്, പള്ളിച്ചല്‍, വിളപ്പില്‍, ചെട്ടിവിളാകം, അരുവിക്കര എന്നിവിടങ്ങളിലായി 15ഓളം പേര്‍ക്ക് ചികുന്‍ഗുനിയയും ഈ മാസം കണ്ടത്തെിയിട്ടുണ്ട്. പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമാസം ചികിത്സക്കത്തെിയ രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കാല്‍ലക്ഷം കടന്നിട്ടുണ്ട്. നഗര പ്രദേശങ്ങളിലും തീരദേശങ്ങളിലും ഡെങ്കിയും എലിപ്പനിയും കഴിഞ്ഞമാസം ശക്തമായി പിടിമുറുക്കി. ഡെങ്കി, എലിപ്പനി ബാധിതരുടെ എണ്ണം ജൂണിലേതിനെക്കാള്‍ കൂടുതലായിരുന്നു ജൂലൈയില്‍. ജൂണില്‍ 150ഓളം പേര്‍ക്കാണ് ഡെങ്കി കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.