മരംവീണ് തടസ്സപ്പെട്ട കുടിവെള്ള വിതരണം പുന$സ്ഥാപിച്ചു

തിരുവനന്തപുരം: വൈദ്യുതിലൈനിന് മുകളില്‍ മരംവീണ് പമ്പിങ് തകരാറിലായ അരുവിക്കരയിലെ കുടിവെള്ള വിതരണം പുന$സ്ഥാപിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് തകരാര്‍ പരിഹരിച്ച് പമ്പിങ് ആരംഭിച്ചത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളം ലഭ്യമാക്കാനുള്ള ശ്രമം ഏറക്കുറെ പൂര്‍ത്തിയായി. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അരുവിക്കര ബലിക്കടവിന് എതിര്‍വശത്ത് ചിത്തിരക്കുന്നില്‍ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണത്. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പേരൂര്‍ക്കട, തിരുമല ഭാഗത്തേക്ക് വെള്ളം പമ്പുചെയ്യുന്ന രണ്ട് പ്ളാന്‍റുകള്‍ നിശ്ചലമായി. രണ്ടു ദിവസമായി അറ്റകുറ്റപ്പണിയും പൈപ്പ് പൊട്ടലും കാരണം ജലവിതരണം പ്രതിസന്ധിയിലായ നഗരത്തില്‍ പമ്പിങ് തകരാര്‍ കൂടിയായതോടെ ജനം കൂടുതല്‍ ദുരിതത്തിലായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി തന്നെ ചിത്തിരക്കുന്നിലത്തെിയെങ്കിലും ഉയരം കൂടിയ മരം മുറിച്ചുനീക്കി തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വൈദ്യുതി പുന$സ്ഥാപിച്ച് ഉച്ചയോടെ പമ്പിങ് തുടങ്ങാന്‍ സാധിച്ചത്. നഗരത്തിലെ വെള്ളയമ്പലം ഭാഗത്തേക്കുള്ള രണ്ട് പ്ളാന്‍റുകളുടെ പ്രവര്‍ത്തനത്തെ വൈദ്യുതി തകരാര്‍ ബാധിക്കാതിരുന്നത് നഗരവാസികള്‍ക്ക് ആശ്വാസമായി. മെഡിക്കല്‍ കോളജ്, ശ്രീകാര്യം, കണ്ണമ്മൂല, കുമാരപുരം, വട്ടിയൂര്‍ക്കാവ്, പി.ടി.പി, തിരുമല, പൂജപ്പുര തുടങ്ങിയ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടു. ഇതത്തേുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ കുടിവെള്ളം കിട്ടാനില്ളെന്ന പരാതിയുമായി ജല അതോറിറ്റി ഓഫിസുകളിലത്തെി. ഫോണിലൂടെ വിവരം അറിയിച്ചിട്ടും പരിഹാരമില്ളെന്നാരോപിച്ച് പലരും ഓഫിസുകളില്‍ നേരിട്ടത്തെുകയായിരുന്നു. ഇടക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടലും പമ്പിങ് തകരാറും നഗരത്തിലെ ജലവിതരണത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.