വ്യാജ ലോട്ടറി നിര്‍മിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സമ്മാനാര്‍ഹമായ നമ്പറുള്ള വ്യാജ ലോട്ടറികള്‍ നിര്‍മിച്ച് ഏജന്‍സികളില്‍ ഹാജരാക്കി പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് കൊക്കരക്കുളം വണ്ണാര്‍പേട്ട നാഗമാള്‍പുരം സ്ട്രീറ്റ് ഹൗസ് നമ്പര്‍ 21ല്‍ ബാലമുരുകന്‍ (27), വണ്ണാര്‍പേട്ട നാഗമാള്‍പുരം സ്്രടീറ്റില്‍ ശങ്കര്‍ (40) എന്നിവരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ ശ്രീഭഗവതി ലോട്ടറി ഏജന്‍സിയില്‍ അഞ്ച് വ്യാജ ലോട്ടറികള്‍ മാറാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് നിരവധി ലോട്ടറിടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവ ജില്ലാ ലോട്ടറി ഓഫിസില്‍ ഹാജരാക്കി. പ്രാഥമികപരിശോധനയില്‍ തന്നെ ടിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. വ്യാജ ടിക്കറ്റുകള്‍ ജില്ലയിലെ വിവിധ ഏജന്‍സികള്‍ മുഖേന മാറി പണം കൈപ്പറ്റിയതായി ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തമ്പാനൂര്‍ സി.ഐ പി. കരുണാകരന്‍ നായര്‍, എസ്.ഐമാരായ എസ്.പി. പ്രകാശ്, ടി. ജോണി, സി.പി.ഒമാരായ അനില്‍കുമാര്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.