നെടുമങ്ങാട്: കൂലിവര്‍ധന ആവശ്യപ്പെട്ട് ചുള്ളിമാനൂര്‍ പ്രദേശത്തെ ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പൊതുജനങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി മാറി. ജങ്ഷനിലെ സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി തൊഴിലാളി സംഘടനകളാണ് വെള്ളിയാഴ്ച മുതല്‍ പണിമുടക്കുന്നത്. ശനിയാഴ്ച ചുള്ളിമാനൂരില്‍ വീട്ടാവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിപ്പോയവരെപോലും തൊഴിലാളികള്‍ തടയുകയും ചിലരെ ആക്രമിക്കുകയും ചെയ്തു. ജങ്ഷനിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങി സ്കൂട്ടറില്‍ പോവുകയായിരുന്ന വലിയമല കരിങ്ങയില്‍ സുധാകരനെ തൊഴിലാളികള്‍ തടഞ്ഞ് മര്‍ദിച്ചു. സുധാകരന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ച സൈക്കിളില്‍ ലോഡുമായി പോയ വൃദ്ധനെയും തൊഴിലാളികള്‍ ദേഹോപദ്രവം ഏല്‍പിച്ചിരുന്നു. റബര്‍ഷീറ്റ് വില്‍ക്കാന്‍ കൊണ്ടുവന്ന സ്ത്രീകളെ നാട്ടുകാര്‍ ഇടപെട്ടാണ് തൊഴിലാളികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. സ്ഥാപനങ്ങളിലെ കയറ്റിറക്കിന് കൂലിവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗീകരിച്ച തൊഴിലാളികളുമായി സ്ഥലത്തെ സ്ഥാപന ഉടമകള്‍ ചര്‍ച്ച നടത്തി 22 ശതമാനം വര്‍ധന വരെ അംഗീകരിച്ചിരുന്നു. എന്നാല്‍, വാഹനങ്ങളില്‍ നിന്നുള്ള അനധികൃത ബോണസ് പിരിവിലും മറ്റും തീരുമാനമായില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം മുതല്‍ പണിമുടക്കാരംഭിച്ചത്. ഇതേതുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റിറക്ക് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.