പണം വിതറി ശ്രദ്ധ തിരിച്ച് കാറില്‍നിന്ന് പണവും ബാഗും കവര്‍ന്നു

തിരുവനന്തപുരം: പണം വിതറി ശ്രദ്ധ തിരിച്ച ശേഷം കാറില്‍ നിന്ന് പണവും ബാഗും കവര്‍ന്നു. കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലത്തെിയ ആയൂര്‍ സ്വദേശിനി ലക്ഷ്മിയുടെ കാറില്‍നിന്നാണ് പണം കവര്‍ന്നത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വൈകീട്ട് ഗള്‍ഫിലേക്ക് യാത്ര തിരിക്കുന്നതിനാല്‍ ലക്ഷ്മിയും കുടുംബവും ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു. ക്ഷേത്രത്തിന് സമീപം കാറില്‍ പിതാവിനെ ഇരുത്തിയ ശേഷം ക്ഷേത്ര ദര്‍ശനത്തിനു പോയി. ഈ സമയത്താണ് കവര്‍ച്ച സംഘം എത്തിയത്. കാറിന് പുറത്ത് പണം കിടക്കുന്നതായി ഒരാള്‍ അറിയിച്ചു. തുടര്‍ന്ന് കാറിനകത്തുനിന്ന് പിതാവ് പുറത്തിറങ്ങി ചില്ലറകള്‍ ഉള്‍പ്പെടെ പണം ശേഖരിക്കാന്‍ തുടങ്ങി. ഈ സമയം കാറില്‍ സൂക്ഷിച്ചിരുന്ന ബാഗുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡുകള്‍, വിസ, മൊബൈല്‍ ഫോണ്‍ എന്നിവയും 20,000 രൂപയും നഷ്ടപ്പെട്ടു. ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നിലധികം പേര്‍ കവര്‍ച്ചക്ക് പിന്നിലുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതേ സമയം, കോട്ടയ്ക്കകത്തും സമാന രീതിയില്‍ കവര്‍ച്ച ശ്രമം നടന്നതായും പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ളെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.