നെയ്യാറ്റിന്‍കര: നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ടു. മാറനല്ലൂര്‍ ചെന്നിയോട് സ്വദേശി നിശാന്തിനെയാണ് (24) കാണാതായത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ മാറനല്ലൂര്‍ ഈരാറ്റിന്‍പുറത്താണ് നാല്‍വര്‍ സംഘം കുളിക്കാനത്തെിയത്. ചെന്നിയോട് സ്വദേശികളായ അനു , ബിജു , ശ്രീനാഥ് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ നിലവിളി കേട്ടത്തെിയ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് ഇന്‍സ്പെക്ടര്‍ അശോക്കുമാറിന്‍െറ നേതൃത്വത്തിലത്തെിയ സംഘം റോപ്പും എയര്‍ ട്യൂബുകളുമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാട്ടാക്കട സി.ഐ മനോജ്ചന്ദ്രന്‍ നെയ്യാര്‍ഡാം ഇറിഗേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയറുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാം അടയ്ക്കുന്നതുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ നീരൊഴുക്ക് കുടുതലായതിനാല്‍ ഡാം അടയ്ക്കുക പ്രായോഗികമല്ളെന്ന് എന്‍ജിനീയര്‍ വിനോദ് കുമാര്‍ അറിയിച്ചു . വൈകീട്ട് ആറോടെ അഗ്നിശമനവിഭാഗം തിരച്ചില്‍ നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.