തിരുവനന്തപുരം: മുട്ടത്തറ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണ സംബന്ധിയായ ഫയല്‍ കണ്ടത്തൊന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന സമയ പരിധി ചൊവ്വാഴ്ച അവസാനിക്കും. കെട്ടിടംതകര്‍ന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നിര്‍മാണ സംബന്ധിയായ ഫയല്‍ കണ്ടത്തൊന്‍ കഴിയാത്തത് ദുരൂഹതയുണര്‍ത്തുന്നു. ഇതുവരെ നടത്തിയ പരിശോധനയില്‍ എഗ്രിമെന്‍റ് രജിസ്റ്ററും എം ബുക് നമ്പറും ഉള്‍പ്പെടെ വിവരങ്ങള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നല്‍കിയുള്ളൂ. എം ബുക് കണ്ടത്തെിയാല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ കണ്ടത്തൊനാകും. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വിസിലുണ്ടെന്നാണ് പ്രാഥമിക വിവരം. നടപടി മുന്‍കൂട്ടിക്കണ്ട് ഫയല്‍ മുക്കിയതാണെന്നും സംശയിക്കുന്നു. റെക്കോഡ് സെക്ഷനില്‍നിന്ന് ഫയല്‍ കണ്ടത്തൊന്‍ സുഗമമാണെന്നിരിക്കേ അതിന് മുന്‍കൈയെടുക്കാത്ത ഭരണസമിതിയുടെ നിലപാടിനെതിരെയും ചോദ്യങ്ങളുയരുന്നുണ്ട്. അതേസമയം, കെട്ടിടം അപകടാവസ്ഥയിലാണെന്ന് നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രക്ഷാകര്‍തൃസമിതി കോര്‍പറേഷനെ അറിയിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകളും പുറത്തായി. 2007ല്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടെന്നും തറ പൊട്ടി ഇളകുന്നുവെന്നും ചൂണ്ടിക്കാട്ടി 2009ല്‍ പി.ടി.എ പ്രസിഡന്‍റും ഹെഡ്മിസ്ട്രസും കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്ന് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്താത്തതാണ് ആറു വര്‍ഷത്തിനു ശേഷം കെട്ടിടത്തിന്‍െറ ഒരുഭാഗം തകര്‍ന്നു വീഴാന്‍ കാരണമായത്. ഒമ്പതിന് ഉച്ചക്ക് ആയിരുന്നു അപകടം. നേരത്തേ ഉച്ചഭക്ഷണം വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ കയറിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ സംബന്ധിച്ചും ഫയല്‍ കണ്ടത്തെുന്നതിലെ ദുരൂഹതകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ ചൊവ്വാഴ്ച മേയര്‍ക്ക് നിവദനം നല്‍കും. ഭൂരിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടാല്‍ 15 ദിവസത്തിനകം കൗണ്‍സില്‍ യോഗം കൂടണമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുട്ടത്തറ വിഷയം പ്രചാരണായുധമക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.