നേമം: മാര്‍ക്കറ്റിലെ മാലിന്യം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍. നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി ശാന്തിവിള മാര്‍ക്കറ്റിനെതിരെയാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തത്തെിയത്. മാര്‍ക്കറ്റിലെ മാലിന്യവും കൊതുകുശല്യവുമാണ്് പരിസരവാസികളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ക്കറ്റ് ഉച്ച ഒന്നുവരെയാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് പിരിയുമ്പോള്‍ മാലിന്യം നീക്കം ചെയ്യാത്തതാണ് സ്ഥിതി വഷളാക്കിയതെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, നായ്ക്കളുടെ വിഹാരകേന്ദ്രംകൂടിയാണ് ഇവിടം. വര്‍ഷവും 50,000 രൂപ ചുങ്കം ഇനത്തില്‍ കച്ചവടക്കാരില്‍നിന്ന് കല്ലിയൂര്‍ പഞ്ചായത്തിന് ലഭിക്കുന്നുണ്ടെങ്കിലും കച്ചവടക്കാര്‍ക്ക് മഴയത്തും വെയിലത്തും സംരക്ഷണം നല്‍കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ സൗകര്യമൊരുക്കിയിട്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടില്ല. മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് സാധു സംരക്ഷണ സമര സമിതി സെക്രട്ടറി ശാന്തിവിള സുബൈര്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.