ബസില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി

പാറശ്ശാല: ബസില്‍ പോക്കറ്റടിച്ച യുവാവിനെ പൊലീസ് പിടികൂടി. ജീപ്പില്‍ കയറ്റുന്നതിനിടെ യുവാവ് ബ്ളേഡ് കൊണ്ട് ശരീരം കീറിമുറിച്ചു. ബാലരാമപുരം സ്വദേശി ഷാജിയാണ് (37) അറസ്റ്റിലായത്. കളിക്കാവിളനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ പാറശ്ശാല സ്വദേശി ദേവരാജിന്‍െറ 3000 രൂപ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന്, ഹൈവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷാജി കുടുങ്ങിയത്. ഇയാളില്‍നിന്ന് 3000രൂപയും മൂന്ന് പഴ്സുകളും മൂന്ന് മൊബൈലും കണ്ടത്തെുകയായിരുന്നു. ഇയാളെ പാറശ്ശാല പൊലീസിന് കൈമാറാന്‍ കൊണ്ടുവരവെ കൈയില്‍ സൂക്ഷിച്ചിരുന്ന ബ്ളേഡ് ഉപയോഗിച്ച് ശരീരം കീറിമുറിച്ചു. തുടര്‍ന്ന് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി സ്റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.