നെയ്യാറിലെ അനധികൃത ജലയാത്രകള്‍: അന്വേഷണത്തിന് കലക്ടറും സംഘവുമത്തെി

പൂവാര്‍: നെയ്യാറിലെ അനധികൃത ജലയാത്രകളെക്കുറിച്ച് അന്വേഷണം നടത്താന്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൂവാറിലത്തെി. നെയ്യാറിലെ ജലയാത്രകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതിനത്തെുടര്‍ന്നായിരുന്നു പരിശോധന. കലക്ടര്‍ ബിജുപ്രഭാകര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് ഷെഫീന്‍ അഹമ്മദ്, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുരേഷ്കുമാര്‍, പൂവാര്‍ എസ്.ഐ ഷിജി എന്നിവരുള്‍പ്പെട്ട സംഘമാണ് നെയ്യാറിലും പൊഴിക്കരയിലും പരിശോധന നടത്തിയത്. നെയ്യാറില്‍ ജലയാത്ര നടത്തുന്ന സംഘങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ളെന്ന് കണ്ടത്തെി. കൂടാതെ സഞ്ചാരികളില്‍നിന്ന് അമിത തുക ഈടാക്കുന്നതായും തെളിഞ്ഞു. അടുത്തകാലത്ത് പൊലീസ് ഇവിടെ നടത്തിയ പരിശോധനകളില്‍ നിരവധി അനധികൃത ബോട്ടുകളെയും ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു. നെയ്യാറില്‍ ജലയാത്ര നടത്തി പൊഴിക്കരയിലത്തെിയ തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ തിരയില്‍പെട്ട് മരിച്ചിരുന്നു. ഇതിന്‍െറകൂടി പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. രണ്ട് മണിക്കൂറോളം പരിശോധന തുടര്‍ന്നു. ശേഷം പൊലീസുമായി കലക്ടര്‍ ചര്‍ച്ചനടത്തി. അടുത്തമാസം ആറിന് നെയ്യാറിലെ സുരക്ഷ സംബന്ധിച്ചും ജലയാത്രകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും കലക്ടറുടെ ചേംബറില്‍ യോഗം ചേരും. യോഗത്തില്‍ പൂവാര്‍, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജലയാത്ര നടക്കുന്ന സ്ഥലം ഉള്‍പ്പെട്ട വാര്‍ഡ് അംഗങ്ങള്‍, പൊലീസ് അധികാരികള്‍ എന്നിവരും ബേട്ടുടമകളും പങ്കെടുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിശ്ചയിച്ച തുകമാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കാനും പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.