സ്കൂള്‍കെട്ടിടം തകര്‍ന്ന സംഭവം: അടിയന്തര നിര്‍ദേശം നല്‍കിയിട്ടും ഫയല്‍ കിട്ടിയില്ല

തിരുവനന്തപുരം: തകര്‍ന്ന സ്കൂള്‍ കെട്ടിടത്തിന്‍െറ നിര്‍മാണം സംബന്ധിച്ച ഫയല്‍ അടിയന്തരമായി കണ്ടത്തിനല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും എട്ടാംദിവസവും കണ്ടത്തൊനായില്ല. മേയറും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനും കര്‍ശന നിര്‍ദേശമാണ് ഇതുസംബന്ധിച്ച് നല്‍കിയത്. തിങ്കളാഴ്ചക്ക് മുമ്പ് ഫയല്‍ കണ്ടത്തെി നല്‍കണമെന്നും ഇല്ളെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയത്. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. കെട്ടിടം തകര്‍ന്നുവീണ സ്ഥലമോ ഇതു സംബന്ധിച്ച യോഗങ്ങളിലോ പങ്കെടുത്തിട്ടില്ളെന്ന് സ്കൂള്‍ കെട്ടിടം തകര്‍ന്ന വിഷയം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയിലെ അംഗങ്ങളായ വിദ്യാഭ്യാസ, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതിനാണ് മുട്ടത്തറ പെന്നറ ശ്രീധര്‍ മെമ്മോറിയല്‍ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത്. ചുടുകട്ടയില്‍ നിര്‍മിച്ച തൂണുകളുടെ ബലക്ഷയമാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിടം തകര്‍ന്നഅന്നുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മരാമത്ത്, നഗരാസൂത്രണ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരും സൂപ്രണ്ടിങ് എന്‍ജിനീയറും അടങ്ങുന്ന സമിതിയെ നിയോഗിച്ചു. നിര്‍മാണപ്രവൃത്തികള്‍ സംബന്ധിച്ച ഫയല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും എം-ബുക്കിന്‍െറ നമ്പര്‍, ബില്‍ രജിസ്റ്റര്‍, എഗ്രിമെന്‍റ് രജിസ്റ്റര്‍ എന്നിവ മാത്രമാണ് നല്‍കിയതെന്ന് അന്വേഷണസമിതി അംഗങ്ങള്‍ പറഞ്ഞു. പണിക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കണ്ടത്തൊന്‍ കഴിയുന്ന നിര്‍ണായക ഫയലുകള്‍ ഉദ്യോഗസ്ഥര്‍ മുക്കിയെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.