പൂവാര്‍: പ്രസിഡന്‍റ് കൊണ്ടുപോയ പഞ്ചായത്ത് വാഹനം രണ്ടുമാസമായിട്ടും പഞ്ചായത്തില്‍ തിരികെ എത്തിച്ചില്ല. വാഹനം കാണാനില്ളെന്ന് ആരോപിച്ച് അംഗങ്ങള്‍ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. വാഹന പ്രശ്നം ഉയര്‍ത്തി പഞ്ചായത്തിന് പുറത്ത് ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായത്തെി. വെള്ളിയാഴ്ച ഉച്ചക്ക് പൂവാര്‍ പഞ്ചായത്തിലാണ് സംഭവം. കഴിഞ്ഞ ജൂലൈ 24നാണ് പ്രസിഡന്‍റ് വാഹനം ഡ്രൈവറില്ലാതെ പഞ്ചായത്തിന് കിട്ടിയ അവാര്‍ഡ് വാങ്ങാന്‍ പാലക്കാട്ട് കൊണ്ടുപോയത്. വാഹനം വര്‍ക്ഷോപ്പിലാണെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ കമ്മിറ്റിയിലും വാഹനം കാണാനില്ളെന്നാരോപിച്ച് അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഭവം പഞ്ചായത്ത് ഡയറക്ടറെ അറിയിക്കുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കി. തുടര്‍ന്ന് സെക്രട്ടറി ഡ്രൈവറോട് വിശദീകരണം തേടി. എന്നാല്‍ താക്കോല്‍ പ്രസിഡന്‍റിന് നല്‍കിയതായി ഡ്രൈവര്‍ മറുപടി നല്‍കുകയായിരുന്നു. വാഹനം അറ്റകുറ്റപ്പണിക്ക് കൊടുത്തെന്ന് പ്രസിഡന്‍റ് പറഞ്ഞെങ്കിലും അംഗങ്ങള്‍ ബഹളം വെച്ചു. ഒരുമാസം മുമ്പ് വാഹനം അറ്റകുറ്റപ്പണി നടത്തിയിരുന്നതായി അവര്‍ പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് വാഹനം ദുരുപയോഗം ചെയ്യുന്നെന്നും അംഗങ്ങള്‍ വാദിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ പ്രസിഡന്‍റ് വാഹനം പാലക്കാട്ട് കൊണ്ടുപോയെന്നും ഇതിന് ഡ്രൈവറെ കൂട്ടാത്തതില്‍ ദുരൂഹതയുണ്ടെന്നുമാണ് അംഗങ്ങളുടെ വാദം. യാത്രക്കിടെ വാഹനം അപകടത്തില്‍പെട്ടതായി സംശയിക്കുന്നതായും ഇവര്‍ പറയുന്നു. ഇതിനിടെയാണ് വാഹനം കണ്ടത്തെണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തിയത്. അവര്‍ പഞ്ചായത്ത് ഹാളിലേക്ക് തള്ളിക്കയറി ബഹളംവെച്ചു. തുടര്‍ന്ന് പൂവാര്‍ പൊലീസത്തെിയാണ് രംഗം ശാന്തമാക്കി. വാഹനം വര്‍ക്ഷോപ്പില്‍നിന്ന് തിരികെ എടുക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടും പാലിച്ചില്ളെന്നും പ്രസിഡന്‍റ് ആന്‍േറാ മാര്‍സലിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.