മുത്തൂറ്റ് ബാങ്ക് കവര്‍ച്ച: അന്വേഷണം പാതിവഴിയില്‍

കോവളം: മുത്തൂറ്റ് ബാങ്ക് കവര്‍ച്ചക്കേസ് അന്വേഷണം പാതി വഴിക്ക് നിലച്ചു. കവര്‍ച്ച നടത്തിയ 12 അംഗ സംഘത്തിലെ രണ്ടുപേരെ മാത്രം പിടികൂടാനേ പൊലീസിന് കഴിഞ്ഞുള്ളൂ. ബാക്കി പ്രതികളെ പിടിക്കാന്‍ ഏതാനും മാസം മുമ്പ് അന്വേഷണസംഘം വടക്കേഇന്ത്യയിലേക്ക് പോയെങ്കിലും വെറുംകൈയോടെ മടങ്ങി. ഝാര്‍ഖണ്ഡ് പൊലീസിന്‍െറ നിസ്സഹകരണവും അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും കേസിന് തിരിച്ചടിയായി. മാര്‍ച്ച് 28ന് രാത്രിയാണ് മുത്തൂറ്റ് ഫിനാന്‍സിന്‍െറ കോവളം ശാഖയില്‍ വന്‍കവര്‍ച്ച നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 50ലക്ഷത്തോളം രൂപയുടെ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ബാങ്കില്‍നിന്ന് കവര്‍ന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. വിഴിഞ്ഞം സി.ഐ വി.ജെ. ജോഫിയുടെ മേല്‍നോട്ടത്തില്‍ കോവളം എസ്.ഐ ജെ. രാകേഷ് സിറ്റി ഷാഡോ പൊലീസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി ഹരിഓം മണ്ഡല്‍, ബംഗാള്‍ സ്വദേശി ജഹാംഗീര്‍ ആലം(30) എന്നിവര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംഭവത്തിലെ പ്രധാന പ്രതികളായ മന്‍സൂര്‍, നിമായി എന്നിവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് 12അംഗ പ്രഫഷനല്‍ സംഘമാണ് കൃത്യത്തിന് പിന്നിലെന്നും മൂന്ന് സര്‍ക്കിളുകളായിട്ടാണ് ഇവര്‍ കൊള്ളനടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. മോഷണം നടത്തിയ ശേഷം ഝാര്‍ഖണ്ഡിലെ സായ്ഗഞ്ച് ജില്ലയിലേക്കാണ് സംഘം കടന്നതെന്നും വിവരം ലഭിച്ചിരുന്നു. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടത്തെുന്നതിന് കൊള്ള നടത്തുന്ന രീതി വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകള്‍ ചെയ്യാറുണ്ടെന്നും കോവളത്ത് മോഷണം നടത്തിയവര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് നിരീക്ഷിച്ചും വരവേയാണ് അന്വേഷണം നിലച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.