കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ

തിരുവനന്തപുരം: മുട്ടത്തറ പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. നിര്‍മാണം സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ ഉദ്യോഗസ്ഥര്‍ മുക്കിയതായും ബില്‍ രജിസ്റ്റര്‍, മെഷര്‍മെന്‍റ് ബുക് (എം- ബുക്), എഗ്രിമെന്‍റ് രജിസ്റ്റര്‍ എന്നിവ മാത്രമേ കണ്ടത്തൊന്‍ കഴിഞ്ഞുള്ളൂവെന്നും മേയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കിട്ടിയരേഖകളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്‍െറ നിര്‍മാണം നടത്തിയ കരാരുകാരനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. എന്നാല്‍, എം ബുക്കില്‍നിന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ കണ്ടത്തൊമെന്നിരിക്കെ ആ നിലയില്‍ അന്വേഷണം നടത്താത്തത് ദുരൂഹതയുണര്‍ത്തുന്നു. കഴിഞ്ഞ ഒമ്പതിന് ഉച്ചക്കാണ് യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത്. പരീക്ഷാ സമയമായതിനാല്‍ 250ഓളം വിദ്യാര്‍ഥികള്‍ നേരത്തേ ഉച്ചഭക്ഷണം കഴിഞ്ഞ് മറ്റൊരു കെട്ടിടത്തില്‍ പരീക്ഷക്ക് കയറിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. പത്മകുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. ഷീല, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ശിവകുമാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ്, അസി. എന്‍ജിനീയര്‍ സുജ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഗ്രിമെന്‍റ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 2005-2006 സാമ്പത്തിക വര്‍ഷത്തിലെ മരാമത്ത് പണിയാണെന്ന് സംഘം കണ്ടത്തെി. അടങ്കല്‍ തുക 18,15,000 രൂപ. ബില്‍ രജിസ്റ്റര്‍, എം ബുക് എന്നിവ പരിശോധിച്ചപ്പോള്‍ ശ്രീകണ്ഠന്‍ എന്ന കരാറുകാരനാണ് പണി ഏറ്റെടുത്തതെന്നും കണ്ടത്തെി. ബാക്കി ഫയലുകള്‍ കണ്ടത്തൊന്‍ സെര്‍ച് മെമ്മോ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെട്ടിടത്തിന്‍െറ ബലക്ഷമത പി.ഡബ്യൂ.ഡി വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. അതേസമയം, റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നാണ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ട് കെട്ടിടം പൊളിഞ്ഞുവെന്ന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് കണ്ടത്തൊന്‍ കഴിയാത്തത് ദുരൂഹമാണ്. കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പിയുടെ ഘനം, നിര്‍മാണത്തിന് ഉപയോഗിച്ച മണലിന്‍െറ ഗുണമേന്മ തുടങ്ങിയവയൊന്നും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. കടല്‍ മണലാണ് കോണ്‍ക്രീറ്റിന് ഉപയോഗിച്ചതെന്നും മേല്‍ക്കൂര കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പിക്ക് ആവശ്യമായ ഘനമുണ്ടായിരുന്നില്ളെന്നും നേരത്തേ ആരോപണമുയര്‍ന്നിട്ടും ഇതുസംബന്ധിച്ച് സമിതി അന്വേഷണം നടത്തിയില്ളെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.