പീഡനക്കേസ് പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

കിളിമാനൂര്‍: സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് കുന്നുമ്മല്‍ സ്വദേശിനിയെ മുംബൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി 25 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കല്ലിയൂര്‍ വി.ജെ ഹൗസില്‍ വിജയകുമാറിനെയാണ് (48) കിളിമാനൂര്‍ പൊലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വിജയകുമാര്‍ കുറ്റകൃത്യത്തിനുശേഷം തമിഴ്നാട്, തിരുവനന്തപുരം, മങ്ങാട്ടുകാവ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. സി.ഐ എസ്. ഷാജി, എസ്.ഐമാരായ സുഭാഷ്കുമാര്‍, രതീഷ്കുമാര്‍, അജിത് നാസര്‍, എ.എസ്.ഐ രമേശന്‍, എസ്.സി.പി.ഒ രാജശേഖരന്‍, സിവില്‍ പൊലീസുകാരായ സുലാല്‍, സജു, താഹിര്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.