നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ

ബാലരാമപുരം: കരമന-കളിയിക്കാവിള പാത വികസനത്തിന്‍െറ ഭാഗമായ പ്രാവച്ചമ്പലം-വഴിമുക്ക് വരെയുള്ള റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്നത് ഉദ്യോഗസ്ഥരെന്ന് ആക്ഷേപം. പാത വികസനം സുതാര്യമാക്കുക, നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജങ്ഷനില്‍ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ സമ്മതപത്ര ലംഘനത്തിനെതിരെ കഴിഞ്ഞമാസം 10ന് അസോസിയേഷന്‍െറ നേതൃത്വത്തില്‍ പദയാത്ര നടത്തിയിരുന്നു. ബാലരാമപുരത്ത് നിശ്ചയിച്ച തുക കൂടുതലാണെന്നും ഇത് കുറക്കണമെന്നുമുള്ള അധികൃതരുടെ ഇരട്ടത്താപ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. വികസനത്തിന് സ്ഥലം നല്‍കാമെന്ന് കലക്ടര്‍ക്ക് മുന്നില്‍ സമ്മതപത്രം നല്‍കിയവര്‍ നിശ്ചയിച്ച തുക നല്‍കിയില്ളെങ്കില്‍ സമ്മതപത്രം തിരികെ നല്‍കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. സി.പി.എം നേമം ഏരിയ കമ്മിറ്റി സെക്രട്ടറി കല്ലിയൂര്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എ.എ. റഹീം അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാറക്കുഴി സുരേന്ദ്രന്‍, വി. മോഹനന്‍, വി. സുധാകരന്‍ ജോയി, എബ്രഹാം, അമരവിള ഷാജി, എം.എ. ഖാദര്‍, വിനയചന്ദ്രന്‍ കുടപ്പനക്കുന്ന്, അശോക് കടമ്പാട്, എ.എസ്. മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.