കഴക്കൂട്ടം: ദുരൂഹ സാഹചര്യത്തില്‍ ജ്വല്ലറി ഉടമ മരിച്ചത് പുനരന്വേഷിക്കാന്‍ ഹൈകോടതി നിര്‍ദേശം. ഏഴുവര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്ത കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴക്കൂട്ടം അനന്തപുരം ജ്വല്ലറി ഉടമ അഷറഫിന്‍െറ (44) മരണമാണ് വീണ്ടും അന്വേഷിക്കുന്നത്. എസ്.പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.അഷറഫിന്‍െറ ഭാര്യ സൈഫുന്നിസ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരിക്കുവേണ്ടി അഡ്വ. സാന്‍ടിജോര്‍ജ്, അഡ്വ. ഷാജിന്‍ ഹമീദ് എന്നിവര്‍ ഹാജരായി.2005 നവംബര്‍ 10നാണ് പള്ളിപ്പുറം ശ്രീപാദം കോളനിക്ക് സമീപത്തെ തുറസ്സായ സ്ഥലത്ത് അഷറഫിനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തില്‍ വയറിലും ഇരുകാലുകളിലും മുറിവുകള്‍ കണ്ടത്തെിയതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 2005 ഡിസംബര്‍ ഒന്നിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മൂന്നുവര്‍ഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷിച്ചു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍, അന്വേഷണം അവസാനിപ്പിച്ച വിവരം അഷറഫിന്‍െറ ബന്ധുക്കള്‍ അറിയുന്നത് ആറു വര്‍ഷത്തിനുശേഷമാണത്രേ. 2008 ഒക്ടോബര്‍ 25നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സൈഫുന്നിസ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആറുമാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.