നെടുമങ്ങാട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ഞായറാഴ്ച പുലര്‍ച്ചെവരെ പെയ്ത മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 40ല്‍ അധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വഞ്ചുവം-പനയമുട്ടം തോടിന് കുറുകെയുള്ള പൊരിയം പാലം ഒലിച്ചുപോയി. ഇതോടെ പ്രദേശത്തുകാരുടെ യാത്ര ദുഷ്കരമായി. കൊന്നമൂട് പ്രദേശത്തെ ഇളവട്ടം, പൊരിയം മേഖലകളുമായി ബന്ധിപ്പിക്കുന്ന പാലം അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ കുട്ടികള്‍ക്ക് ഇളവട്ടം സ്കൂളിലത്തൊന്‍ കിലോമീറ്ററുകള്‍ ചുറ്റണം. വഞ്ചുവം തോട് കരകവിഞ്ഞ് ഒഴുകിയപ്പോള്‍ ഒലിച്ചുപോയ ഓട്ടോ രണ്ട് കിലോമീറ്റര്‍ അകലെ തകര്‍ന്ന നിലയില്‍ കണ്ടത്തെി. ചെമ്പന്‍കോട് പാലക്കുഴി വീട്ടില്‍ ശിവകുമാറിന്‍േറയാണ് ഓട്ടോ. എന്നാല്‍, ഒലിച്ചുപോയ ബൈക്ക് കണ്ടത്തൊനായില്ല. കൂടാതെ കോഴിഫാം തകര്‍ന്ന് മൂവായിരത്തോളം കോഴികളും ഒലിച്ചുപോയി. വഞ്ചുവം, ഇളവട്ടം, പൊരിയം, ആനാട്, നാഗച്ചേരി, ആര്യനാട് , കോട്ടയ്ക്കകം, കുര്യാത്തി, വെള്ളനാട്, ചാങ്ങ പ്രദേശങ്ങളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. പുലിയൂര്‍, കാഞ്ഞിരംപാറ ഏലകളിലെ ബണ്ടുകള്‍ തകര്‍ന്ന് കൃഷിഭൂമിയില്‍ വെള്ളം കയറി. നാശനഷ്ടങ്ങളെക്കുറിച്ച വിവരങ്ങള്‍ വില്ളേജ് ഓഫിസര്‍മാര്‍ ശേഖരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.