ആറ്റിങ്ങല്‍: ബി.ജെ.പി പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെ മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനുനേരെ കൈയേറ്റശ്രമം. പഞ്ചായത്ത് ഓഫിസില്‍ സംഘര്‍ഷാവസ്ഥ. വ്യാഴാഴ്ച ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരത്തിനിടെയാണ് പ്രസിഡന്‍റ് അഡ്വ.എസ്. ലെനിന് നേരെ കൈയേറ്റശ്രമമുണ്ടായത്. പഞ്ചായത്തിലെ നെല്ലിമൂട് മൃഗാശുപത്രി സബ് സെന്‍ററിന്‍െറ സ്ഥലം സ്വകാര്യവ്യക്തിക്ക് വാഹനം കൊണ്ടുപോകാനായി കൈയേറാന്‍ പ്രസിഡന്‍റും വാര്‍ഡ് അംഗവും ഒത്താശ ചെയ്തുവെന്നാരോപിച്ചായിരുന്നു സമരം. ഇരുപതോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചത്തെി പ്രസിഡന്‍റ് അഡ്വ.എസ്. ലെനിനെ തടഞ്ഞുവെക്കുകയായിരുന്നു. പ്രസിഡന്‍റിനോടൊപ്പം ഉണ്ടായിരുന്ന വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമനെ പുറത്താക്കിയശേഷം സമരക്കാര്‍ വാതില്‍ അകത്തുനിന്ന് പൂട്ടി. പ്രസിഡന്‍റ് യോഗത്തിന് പോകാന്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ അനുവദിച്ചില്ല. ഇതിനിടെയാണ് കൈയേറ്റശ്രമം നടന്നത്. പ്രസിഡന്‍റിനെ രക്ഷിക്കാനുള്ള സി.പി.എം അംഗങ്ങളുടെ ശ്രമം പരസ്പരമുള്ള ഉന്തും തള്ളിലും തെറിവിളിയിലും കലാശിച്ചു. കഴുത്തില്‍ കുത്തിപ്പിടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പ്രസിഡന്‍റ് ലെനിന്‍ ആരോപിച്ചു. സ്ഥലത്തത്തെിയ ആറ്റിങ്ങല്‍ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തതിനുശേഷമാണ് പ്രസിഡന്‍റിനെ മോചിപ്പിച്ചത്. സമരത്തിന് നേതൃത്വം നല്‍കിയ എസ്.ആര്‍. ബിപിന്‍, അയിലം അജി, പൂവണത്തുംമൂട് ബിജു, രതീഷ്, കോരാണി സുരേഷ്, പ്രേംകുമാര്‍, നെല്ലിമൂട് അനില്‍കുമാര്‍ തുടങ്ങിയവര്‍ അറസ്റ്റിലായി. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കാറില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ല. പഞ്ചായത്തിന്‍െറ ആസ്തി നിജപ്പെടുത്തണമെന്ന ആവശ്യവും ഭരണസമിതി മുഖവിലക്കെടുക്കുന്നില്ളെന്ന് ബി.ജെ.പി പ്രസ്താവനയില്‍ അറിയിച്ചു. വീട്ടിലേക്ക് പോകാന്‍ മറ്റ് വഴികളില്ലാത്ത സ്വകാര്യവ്യക്തിക്ക് അവരുടെ അപേക്ഷയിന്മേല്‍ വഴിക്ക് വസ്തു അനുവദിച്ചത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും പങ്കെടുത്ത കമ്മിറ്റി ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും പ്രസിഡന്‍റ് അഡ്വ.എസ്. ലെനിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.