തിരുവനന്തപുരം: ചികിത്സാ പിഴവുമൂലം ‘മാതൃഭൂമി ന്യൂസ്’ കാമറമാന്‍ ആനയറ കുടവൂര്‍ പുളിക്കല്‍ ലെയ്ന്‍ ദേവിശ്രീയില്‍ റജിമോന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരിയായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന. റജിമോന്‍െറ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീത സ്ഥലത്തത്തെി. വി. ശിവന്‍കുട്ടി എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഡോക്ടറുമായി ചര്‍ച്ച നടത്തി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡി.എം.ഒ വഴങ്ങിയില്ല. നടപടിയെടുത്താല്‍ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. രമേഷ് എത്തി മന്ത്രി വി.എസ്. ശിവകുമാറുമായി ചര്‍ച്ച നടത്തി. നടപടിയെടുത്താല്‍ പണിമുടക്കുമെന്ന ഡോക്ടര്‍മാരുടെ വാദം ഇദ്ദേഹവും ആവര്‍ത്തിച്ചു. എന്നാല്‍, നടപടിയെടുത്ത് അന്വേഷണം പ്രഖ്യാപിക്കാതെ മൃതദേഹം ആശുപത്രിയില്‍ നിന്ന് മാറ്റില്ളെന്ന നിലപാടില്‍ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ഉറച്ചുനിന്നു. ഒടുവില്‍ മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കന്‍േറാണ്‍മെന്‍റ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.