പുഴുവരിച്ച് വീട്ടില്‍ കിടന്ന വൃദ്ധയെ ആശുപത്രിയിലാക്കി

നെടുമങ്ങാട്: ഇടിഞ്ഞുപൊളിഞ്ഞ ഒറ്റമുറി വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടത്തെിയ വീട്ടമ്മയെ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു. ആനാട് താന്നിമൂട് പച്ചക്കാട് തടത്തരികത്ത് വീട്ടില്‍ സുശീലയെയാണ് (76) പൊലീസിന്‍െറ സഹായത്താല്‍ ആശുപത്രിയിലാക്കിയത്. പാലിയേറ്റിവ് കെയറിന്‍െറ സഹായത്താലാണ് ഇവരെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞദിവസം സംഘമത്തെിയപ്പോഴാണ് ശരീരത്തിന്‍െറ പിറകുവശം മുഴുവന്‍ അഴുകി പുഴുവരിച്ച നിലയില്‍ കണ്ടത്തെിയത്. ആനാട് രാജീവ്ഗാന്ധി കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ആനാട് സുരേഷിന്‍െറ നേതൃത്വത്തിലത്തെിയ സംഘമാണ് ജില്ലാ ആശുപത്രിയിലത്തെിച്ചത്. മൂന്ന് മക്കളുടെ അമ്മയായ സുശീല മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ രോഗിയായ അമ്മയെ ശ്രദ്ധിക്കാറില്ളെന്ന് നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.