തിരുവനന്തപുരം: നിറക്കൂട്ടുകളില്‍ കുരുന്നുകള്‍ വിസ്മയം തീര്‍ത്ത ചിത്രരചനാ മത്സരത്തോടെ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലെ വര്‍ണോത്സവത്തിന് തുടക്കമായി. കലക്ടര്‍ ബിജു പ്രഭാകര്‍ ചിത്രം വരച്ച് വര്‍ണോത്സവം ഉദ്ഘാടനം ചെയ്തു. സമ്മാനം നേടുക എന്നതിനപ്പുറം സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ എന്ന നിലയിലാണ് ഇത്തരം മത്സരങ്ങള്‍ പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഴ്സറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 300 ഓളം വിദ്യാര്‍ഥികളാണ് വര്‍ണോത്സവത്തിലെ ആദ്യ ഇനമായ ചിത്രരചന മത്സരത്തില്‍ പങ്കെടുത്തത്. ജഗതി ബധിര-മൂക വിദ്യാലയത്തിലെ 11 വിദ്യാര്‍ഥികളുടെ പങ്കാളിത്തവും മത്സരത്തെ ശ്രദ്ധേയമാക്കി. ചിത്രരചനക്കുള്ള വിഷയം അനൗണ്‍സ് ചെയ്തെങ്കിലും ഇവര്‍ക്ക് മനസ്സിലാകാത്തതിനാല്‍ ആംഗ്യത്തിലൂടെയാണ് അധ്യാപകര്‍ വിഷയം വിവരിച്ച് കൊടുത്തത്. എച്ച്.എസ് വിഭാഗത്തില്‍ രണ്ടും യു.പി വിഭാഗത്തില്‍ ഒന്നും എല്‍.പിയില്‍ എട്ടും വിദ്യാര്‍ഥികളാണ് ഇവിടെനിന്ന് മത്സരത്തില്‍ പങ്കെടുത്തത്്. നഴ്സറി വിഭാഗത്തില്‍ ആകെ 48 പേരും എല്‍.പിയില്‍ 73 ഉം യു.പിയില്‍ 66 ഉം എച്ച്.എസില്‍ 32ഉം എച്ച്.എസ്.എസില്‍ 12 ഉം എച്ച്.എസ്.എസില്‍ 11ഉം വിദ്യാര്‍ഥികളാണ് ഇന്നലെ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനത്തെിയിരുന്നത്. ഉദ്ഘാടനചടങ്ങില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ് ഇസ്മായില്‍കുഞ്ഞും പങ്കെടുത്തു. 15 ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ 1500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.