കല്ലമ്പലത്ത് കടത്താന്‍ ശ്രമിച്ച 250 ചാക്ക് റേഷനരി പിടികൂടി

കല്ലമ്പലം: റേഷന്‍ ഗോഡൗണില്‍നിന്ന് അനധികൃതമായി കടത്താന്‍ശ്രമിച്ച 250 ചാക്ക് റേഷനരി കല്ലമ്പലം പൊലീസും സിവില്‍ സപൈ്ളസ് അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തു. കല്ലമ്പലം വെട്ടിമണ്‍കോണത്തെ ഗോഡൗണില്‍നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അരിച്ചാക്കുകള്‍ പിടിച്ചെടുത്തത്. കെ.ആര്‍. നാരായണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണെന്ന് പൊലീസ് പറഞ്ഞു. ഗോഡൗണില്‍നിന്ന് റേഷനരി രാധം ബ്രാന്‍ഡ് എന്നെഴുതി പ്ളാസ്റ്റിക് ചാക്കുകളിലാക്കി കടത്താന്‍ശ്രമിക്കുകയായിരുന്നു. നാവായിക്കുളം, ഒറ്റൂര്‍, കരവാരം, മണമ്പൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട 40ഓളം റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു അരി. കിലോക്ക് രണ്ടുരൂപ വിലയുള്ള അരി രഹസ്യ കേന്ദ്രത്തിലത്തെിച്ച് നിറം മാറ്റി പൊതുവിപണിയില്‍ 20 രൂപ മുതല്‍ 29 വരെ വിലയ്ക്കാണ് വില്‍പന നടന്നത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.ഐ അനീഷ് കരീമിന്‍െറ നേതൃത്വത്തിലെ പൊലീസാണ് പരിശോധന നടത്തിയത്. പൊലീസ് അറിയിച്ചതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ സപൈ്ളകോ അധികൃതരുടെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു. ലോറിയില്‍ കയറ്റിയത് കൂടാതെ, നൂറോളം ചാക്ക് അരി ചണചാക്കുകളില്‍നിന്ന് പ്ളാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ കണ്ടത്തെി. പിടിച്ചെടുത്ത അരി കലക്ടര്‍ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. അരി കടത്താനുപയോഗിച്ച ലോറിയും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.