കാട്ടാക്കട: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷയുടെ പ്രിന്‍റ് റേഷന്‍കടകള്‍ വഴി കിട്ടിയതില്‍ നേരത്തെ ഒരു തെറ്റ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ തെറ്റുകളുടെ ഘോഷയാത്രയെന്ന് പരാതി. കാര്‍ഡ് പുതുക്കലിന് കാട്ടാക്കട ഷൈല ഗാര്‍ഡന്‍സില്‍ ഫ്രാന്‍സിസിന്‍െറ അപേക്ഷയില്‍ ഗൃഹനാഥയുടെ ഫോട്ടോ എടുക്കല്‍ സമയത്ത് തെറ്റ് തിരുത്താന്‍ പ്രത്യേക അപേക്ഷ ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടിയ ഫോറത്തില്‍ നേരത്തെ ഒരു തെറ്റുണ്ടായിരുന്നിടത്ത് നാല് തെറ്റുകളായി എന്നാണ് പരാതി. ചൂണ്ടിക്കാട്ടിയ തെറ്റ് പരിഹരിച്ചില്ല എന്ന് മാത്രമല്ല, ശരിയായി രേഖപ്പെടുത്തിയിരുന്നവ കൂടെ ഇപ്പോള്‍ തെറ്റായി ആണ് വന്നിരിക്കുന്നതെന്ന് ഫ്രാന്‍സിസ് പറയുന്നു. മകളുടെ പേരിലാണ് അക്ഷരത്തെറ്റ് ഉണ്ടായിരുന്നത് എന്നാല്‍ ഇപ്പോള്‍ ഭാര്യയുടെയും മൂത്തമകളുടെയും പേരും മേല്‍വിലാസവും കൂടെ തെറ്റായാണ് രേഖപ്പെടുത്തിരിക്കുന്നത്. കൂടാതെ ഗൃഹനാഥയുടെ പേരിന്‍െറ സ്ഥാനത്ത് സ്ഥലപ്പേരാണ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ തിരുത്തി നല്‍കിയവരുള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. സി-ഡിറ്റ്, അക്ഷയ സെന്‍ററുകള്‍ എന്നിവര്‍ക്കാണ് ഓണ്‍ലൈന്‍ എന്‍ട്രി ജോലിയുടെ ചുമതല ഉണ്ടായിരുന്നത്. അപേക്ഷകര്‍ നല്‍കിയ ഫോറവുമായി ഒത്തുനോക്കി ഓണ്‍ലൈനില്‍ തെറ്റുതിരുത്താന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയത്. 50,000 ഫോറം വരെ പരിശോധിക്കാന്‍ 20 ദിവസത്തോളമാണ് സമയം അനുവദിച്ചിരുന്നത്. ഈ പരിശോധനയില്‍ തെറ്റുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് അപേക്ഷകര്‍ക്ക് ഫോറം ഓണ്‍ലൈന്‍ വഴി പരിശോധിച്ച് തിരുത്തുന്നതിന് സമയംനല്‍കിയത്. എന്നാല്‍ അപേക്ഷകര്‍ ശരിയായി രേഖപ്പെടുത്തി നല്‍കിയവയും ഇപ്പോള്‍ തെറ്റായി ആണ് ഫോറത്തില്‍ വന്നിരിക്കുന്നത് എന്നുള്ള പരാതിയാണ് വ്യാപകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.