തിരുവനന്തപുരം: വെങ്ങാനൂര്‍, വിഴിഞ്ഞം പ്രദേശത്തെ മൊബൈല്‍ കടകളിലുള്‍പ്പെടെ മോഷണം നടത്തിയ രണ്ട് കുട്ടിമോഷ്ടാക്കളെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. പൂന്തുറ സ്വദേശികളാണ് ഇരുവരും. കഴിഞ്ഞമാസം വെങ്ങാനൂര്‍ ജങ്ഷന് സമീപത്തെ ഷാജിലയുടെ ഉടമസ്ഥതയിലുള്ള ന്യൂ സ്റ്റാര്‍ ഫാന്‍സി കുത്തിത്തുറന്ന് കടയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും റീചാര്‍ജ് കൂപ്പണുകളും മെമ്മറി കാര്‍ഡുകളും ഉള്‍പ്പെടെ മോഷണം നടന്നിരുന്നു. സൈബര്‍സെല്ലിന്‍െറ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുമ്പ് ബീമാപള്ളി, പൂന്തുറ എന്നിവിടങ്ങളിലെ കടകളില്‍ മോഷണം നടത്തിയതിന് ഇരുവരെയും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നു. അവിടെനിന്ന് ഇറങ്ങിയതിന് ശേഷം ഇതേരീതിയിലെ മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷിന്‍െറ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി പ്രമോദ് കുമാര്‍, ഫോര്‍ട്ട് എ.സി സുധാകരപിള്ള, വിഴിഞ്ഞം സി.ഐ ബിനുകുമാര്‍, കോവളം എസ്.ഐ രാകേഷ്, ഷാഡോ പൊലീസുകാരായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, സജീശ്രീകാന്ത്, വിനോദ്, രഞ്ജിത്ത് അജിത്ത്, പ്രദീപ്, സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥരായ ദിനേശ്, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.