പരാതിപ്പെട്ടികള്‍ സ്ഥാപിക്കും; എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറങ്ങി

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിനെക്കുറിച്ചുള്ള പരാതികള്‍ ബോധിപ്പിക്കാന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രിക. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പഠന, പാഠ്യേതര പരിശീലനം ഉറപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. സെക്കന്‍ഡറി എജുക്കേഷന്‍ മിഷന്‍ പദ്ധതി നടപ്പാക്കും, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുംവിധം കുടുംബശ്രീമാള്‍ എന്ന പേരില്‍ ആധുനികവിപണനകേന്ദ്രം സ്ഥാപിക്കും, പട്ടികവര്‍ഗ കോളനികളില്‍ കുട്ടികളുടെ പഠനകാര്യത്തില്‍ പ്രോത്സാഹനം നല്‍കാന്‍ പ്രത്യേക പരിപാടി തുടങ്ങിയ പദ്ധതികളും പ്രകടനപത്രികയിലുണ്ട്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രകടനപത്രിക സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആര്‍. അനിലിന് നല്‍കി പ്രകാശനം ചെയ്തു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.