തിരുവനന്തപുരം: ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എസ്.എ.ടി ആശുപത്രിയില്‍ സുരക്ഷാജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി. ശനിയാഴ്ച രാവിലെ ഒന്നാം ഷിഫ്റ്റില്‍ ജോലിക്കത്തെിയ 13ഓളം ജീവനക്കാര്‍ പണിമുടക്കുകയായിരുന്നു. ജോലി ബഹിഷ്കരിച്ച ഇവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധപ്രകടനംനടത്തി. സുരക്ഷാജീവനക്കാര്‍ സമരത്തിലായതോടെ ആശുപത്രിയിലേക്ക് കടക്കാനുള്ള നിയന്ത്രണം തകിടംമറിഞ്ഞു. എസ്.എ.ടി ആശുപത്രിയിലെ സുരക്ഷാചുമതല കരാര്‍ നല്‍കിയിരിക്കുന്നത് എക്സ് സര്‍വിസ് ലീഗ് എന്ന സെക്യൂരിറ്റി എജന്‍സിക്കാണ്. ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളൊന്നും കരാര്‍ വ്യവസ്ഥയില്‍ പറയുന്നില്ല. സുരക്ഷാചുമതലകള്‍ക്ക് 43ഉം വാഹന പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ നിയമിച്ചിട്ടുള്ള അഞ്ചുപേരും ഉള്‍പ്പെടെ 48 ജീവനക്കാരെയാണ് എക്സ് സര്‍വിസ് ലീഗ് മുഖേന എസ്.എ.ടി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. പകരം ഏജന്‍സി പുതിയതായി അയച്ച ഏഴോളം പേര്‍ ജോലിക്കത്തെിയതിനാല്‍ സമരം പ്രവര്‍ത്തനത്തെ ബാധിച്ചില്ളെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.