മെഡിക്കല്‍ സ്റ്റോര്‍ സമരം: ഗ്രാമങ്ങളില്‍ രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിട്ട് ഒരുവിഭാഗം ജീവനക്കാര്‍ നടത്തിയ സമരത്തില്‍നിന്ന് രോഗികള്‍ക്ക് രക്ഷയായത് മെഡിക്കല്‍കോളജിനും ജനറല്‍ ആശുപത്രിക്കും സമീപത്തെ മെഡിക്കല്‍സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതേസമയം, ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടി. മരുന്ന് ലഭിക്കാത്തവര്‍ക്ക് സംസ്ഥാന ഡ്രഗ്സ് ഡിപ്പാര്‍ട്മെന്‍റുമായി ബന്ധപ്പെടാനുള്ള സംവിധാനവും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. സമരത്തിന് ഐ.എം.എയുടെ പിന്തുണയുണ്ട്. ഓണ്‍ലൈന്‍ ഒൗഷധവ്യാപാരം തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഡോക്ടറുടെ കുറിപ്പോ ഫാര്‍മസിസ്റ്റിന്‍െറ നിര്‍ദേശമോ ഇല്ലാതെ മരുന്നു ലഭ്യമാകുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പണിമുടക്കിയ ഫാര്‍മസിസ്റ്റുകള്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം നടത്തി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മസിസ്റ്റുകളെ സ്കില്‍ഡ് ലേബര്‍ തസ്തികയില്‍ ഉള്‍പ്പെടുത്തി ഫെയര്‍വേജസ് നിശ്ചയിക്കണമെന്ന് വി.എസ് പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, ബി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. വിജയകുമാര്‍, യു.ടി.യു.സി സംസ്ഥാനപ്രസിഡന്‍റ് കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപവാസ സമരത്തിന്‍െറ സമാപനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.