തിരുവനന്തപുരം: വി.ജെ.ടി ഹാളിനുമുന്നില്‍ നിന്ന് പാളയം ജൂബിലി ആശുപത്രിയിലേക്കുള്ള റോഡില്‍ സംസ്കൃത കോളജിന്‍െറ മതില്‍ തകര്‍ന്ന് രൂപപ്പെട്ട 12 അടിയോളം താഴ്ചയുള്ള കുഴിക്ക് ശാപമോക്ഷം. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് മതില്‍ പുനര്‍നിര്‍മിച്ച് കുഴിയടക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തു. 10 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഇ-ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതായി പൊതുമരാമത്ത്-നഗരവികസന സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കമീഷനെ രേഖാമൂലം അറിയിച്ചു. റോഡിന്‍െറ നിര്‍മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സെക്രട്ടറി ഉറപ്പുനല്‍കി. കോളജ് മതില്‍ മാസങ്ങള്‍ക്ക് മുമ്പാണ് തകര്‍ന്നുവീണത്. ഇതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി. പൊതുമരാമത്തും നഗരസഭയും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ കവടിയാര്‍ ഹരികുമാര്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.