ഹിന്ദുധ്രുവീകരണത്തിലൂടെ ആര്‍.എസ്.എസിന് കടന്നുവരാന്‍ അവസരമൊരുക്കുന്നു –കോടിയേരി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയുമായി ചേര്‍ന്ന് ഹിന്ദുധ്രുവീകരണം സൃഷ്ടിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസിന് കടന്നുവരാനുള്ള തന്ത്രമാണ് നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് നഗരസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1987ല്‍ മത, ജാതി വര്‍ഗീയശക്തികളെ തോല്‍പിച്ചാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. കേരളത്തില്‍ 1987 ആവര്‍ത്തിക്കാന്‍ പോവുകയാണ്. മുമ്പുണ്ടാക്കിയ വര്‍ഗീയസംഘര്‍ഷത്തെ ചെറുത്തത് ഇടതു പ്രസ്ഥാനമാണ്. ഇന്നത്തെ രൂപത്തിലുള്ള കേരളം നിലനില്‍ക്കണമോ വര്‍ഗീയശക്തികളുടെ വിളയാട്ടഭൂമിയാകണമോയെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്. ആര്‍.എസ്.എസും എസ്.എന്‍.ഡി.പിയുമായുള്ള പുതിയ ബന്ധത്തില്‍ സഹകരണത്തിന്‍െറ പുതിയ പാത തുറക്കാന്‍ പോവുകയാണ് യു.ഡി.എഫ്. 1991ല്‍ കോ-ലീ-ബി സഖ്യം ഉണ്ടാക്കി പരാജയപ്പെട്ട ആര്‍.എസ്.എസ് പുതിയ തന്ത്രം പരീക്ഷിക്കുകയാണ്. b4നിയമസഭയില്‍ സീറ്റ് ലഭിക്കാന്‍ ആര്‍.എസ്.എസ് അവിശുദ്ധ കൂട്ടുകെട്ടില്‍ ഏര്‍പ്പെടുകയാണ്. യു.ഡി.എഫില്‍ ഐക്യത്തോടെ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിനുള്ളിലും സീറ്റിനുവേണ്ടി തമ്മിലടിയാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമാണ്. ബി.ജെ.പി സര്‍ക്കാറിന്‍െറ 16 മാസത്തെ ഭരണത്തിന്‍െറ വിലയിരുത്തലാവും ഇത്. ഐ.എസിന്‍െറ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്നും അതിന്‍െറ പ്രചാരകനാണ് പ്രധാനമന്ത്രി മോദിയെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.