കുടുംബശ്രീ ട്രാവല്‍സ് ഇനി മൊബൈലിലും

കഴക്കൂട്ടം: കുടുംബശ്രീ ട്രാവല്‍സിന്‍െറ ടാക്സികള്‍ ഇനി മൊബൈല്‍ വഴിയും ബുക് ചെയ്യാം. വി.എസ്.ടി ട്രാവല്‍സ് സൊലൂഷ്യന്‍സ് ആണ് ഇതിനുള്ള ആപ്ളിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. വെഹിക്ക്ള്‍ എസ്.ടി എന്ന പേരിലാണ് ആപ്ളിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ടാക്സികള്‍ക്ക് പുറമെ ഓട്ടോകള്‍ മുതല്‍ വിമാന ടിക്കറ്റുകള്‍ വരെ ബുക് ചെയ്യുന്നതിനൊപ്പം റിക്കവറി വാഹനങ്ങളും ആംബുലന്‍സ് എന്നിവയും ബുക് ചെയ്യാം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അക്ഷയ കേന്ദ്രങ്ങള്‍ വഴി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍ ലഭിക്കുന്ന സേവനം ഉടന്‍തന്നെ ഐ.ഒ.എസ്, വിന്‍ഡോസ് എന്നിവയിലും ലഭ്യമാകും. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ആദ്യ ടാക്സി സര്‍വിസ് ടെക്നോപാര്‍ക്ക് സി.ഇ.ഒ ഗിരീഷ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍, ടെക്നോപാര്‍ക്ക് ഡി.എഫ്.ഒ ജയന്തി ലക്ഷ്മി വിന്‍ ജോര്‍ജ്, നവീന്‍ദേവ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.