കല്ലമ്പലം: കല്ലമ്പലത്ത് രണ്ടിടങ്ങളിലായി നടന്ന മോഷണങ്ങളില്‍ 25 പവനും 9500 രൂപയും കവര്‍ന്നു. ഒറ്റൂര്‍ വടശ്ശേരിക്കോണം തപാല്‍ ഓഫിസിനുസമീപം ഷീജ നിവാസില്‍ ഷീജയുടെ വീട്ടില്‍നിന്നാണ് 20 പവന്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു കവര്‍ച്ച. വീടിന്‍െറ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ശ്രീനാരായണപുരം രാഹുല്‍ നിവാസില്‍ ശ്രീകണ്ഠന്‍നായരുടെ വീട്ടില്‍നിന്ന് അഞ്ചരപവനും 9500 രൂപയും കവര്‍ന്നു. സമീപത്തെ കോട്ടുകല വീട്ടില്‍ ജയന്‍െറ വീട്ടിലും മോഷണ ശ്രമം നടന്നു. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.