അപരിചിതബോട്ടുകളെ തീരരക്ഷാസേന പിടികൂടി

വിഴിഞ്ഞം: പുറംകടലില്‍ അപരിചിത ബോട്ടുകളെ കണ്ടതിനത്തെുടര്‍ന്ന് കരയെ വെല്ലുന്ന തരത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബോട്ട് ചെയ്സിങ് കടലില്‍. പിന്നാലെ തീരദേശ പൊലീസിന്‍െറ ബോട്ടുമത്തെി. മണിക്കൂര്‍ നീണ്ട ചെയ്സിനൊടുവില്‍ അപരിചിത ബോട്ടുകള്‍ കീഴടങ്ങി. രേഖകള്‍ പരിശോധിച്ച് കുഴപ്പക്കാരല്ളെന്നു കണ്ട് ബോട്ടുകളെ പോകാനനുവദിച്ചു. ഇന്നലെ ഉച്ചക്കായിരുന്നു കരയില്‍ തീരരക്ഷാ സേനകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയ സംഭവം. അടിമലത്തുറ ഭാഗത്തെ കടലിലൂടെ അജ്ഞാത ബോട്ടുകള്‍ കരയോടടുത്ത് പോകുന്നെന്ന വിവരത്തത്തെുടര്‍ന്ന് വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് പട്രോള്‍ ബോട്ട് അന്വേഷണത്തിന് പുറപ്പെട്ടു. പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ഇറാന്‍ ബോട്ടിനോട് സാമ്യം തോന്നുന്ന തരത്തില്‍ തടി നിര്‍മിതമായ മൂന്നു ബോട്ടുകളാണ് പൂവാര്‍ ഭാഗത്തേക്ക് പോയതെന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറഞ്ഞു. പിന്തുടരുന്നെന്ന് മനസ്സിലായതോടെ ബോട്ടുകള്‍ വേഗം കൂട്ടിയത്രെ. ഇതോടെയാണ് ഇവയെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ട് ചെയ്സ് ചെയ്തത്. പിന്നാലെ തീരദേശ പൊലീസ് ബോട്ടും എത്തി. ഇതോടെ അജ്ഞാത ബോട്ടുകള്‍ വേഗം വീണ്ടും കൂട്ടി ദിശ മാറ്റി ഉള്ളിലേക്ക് പാഞ്ഞു. സംശയം വര്‍ധിച്ച തീരരക്ഷാസേനകള്‍ ഒരു മണിക്കൂറോളം നീണ്ട ചെയ്സിനൊടുവില്‍ വളഞ്ഞതോടെ ബോട്ടുകള്‍ വേഗം കുറച്ച് നിര്‍ത്തി. ഇതിനിടെ ബോട്ടിലുള്ളവര്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും മറ്റും പുറത്തെടുത്ത് കാട്ടി കുഴപ്പക്കാരല്ളെന്ന് തമിഴില്‍ വിളിച്ചുപറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്നു ബോട്ടുകളെന്ന് അധികൃതര്‍ അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കുഴപ്പക്കാരല്ളെന്ന് കണ്ട് മേലധികാരികളുമായി ബന്ധപ്പെട്ട് ഇവരെ വിട്ടയക്കുകയായിരുന്നെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.