ആംബുലന്‍സ് മറിഞ്ഞ് തീപിടിച്ചു; നാലു പേര്‍ക്ക് പരിക്ക്

കോവളം: അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ പോയ 108 ആംബുലന്‍ലസ് നിയന്ത്രണം തെറ്റി ബൈക്കുകളിലിടിച്ചു മറിഞ്ഞു തീപിടിച്ചു.ആംബുലന്‍സ് ഡ്രൈവറും ബൈക്ക് യാത്രികരുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി എട്ടിനു ശേഷം ആഴാകുളം ജംങ്ഷനിലായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവര്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശി റോയിമോന്‍ (33), ബൈക്ക് യാത്രികരായ വിഴിഞ്ഞം സ്വദേശി നവാസ്(39), മംഗലത്തുകോണം സ്വദേശികളും സഹോദരന്മാരുമായ കിരണ്‍(23), വിപിന്‍(25) എന്നിവര്‍ക്കാണ് പരിക്ക്. ഇ.എം.ഡി ജ്യോതിഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളാര്‍ ജങ്ഷനില്‍ ബൈക്കിടിച്ചു പരിക്കേറ്റ വഴിയാത്രക്കാരനെ രക്ഷിക്കാന്‍ പോയ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് ആണ് മറിഞ്ഞത്. ആഴാകുളം ജംങ്ഷനില്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു. ഉടന്‍ ആംബുലന്‍സിനുള്ളില്‍നിന്ന് പുകയും തീയുമുയര്‍ന്നു. സമീപകടകളിലേക്ക് തീ പടരാതെ ആംബുലന്‍സിലേക്ക് വെള്ളം ഒഴിച്ച് നിയന്ത്രണ വിധേയമാക്കി. ഇതിനിടെ വിഴിഞ്ഞത്തുനിന്നും അഗ്നിശമന സേനയത്തെി തീ കെടുത്തി. പരിക്കേറ്റവരെ ഹൈവേ പൊലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. വെള്ളാറില്‍ പരിക്കേറ്റ വഴിയാത്രക്കാരനെ കോവളം പൊലീസ് ജീപ്പില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലത്തെിച്ചു. അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതാണ് ആംബുലന്‍സ് അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.