തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍മാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ഒന്നു മുതല്‍ 25 വരെ വാര്‍ഡുകളില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍, 26 മുതല്‍ 50 വരെ വാര്‍ഡുകളില്‍ ജില്ലാ സപൈ്ള ഓഫിസര്‍, 51 മുതല്‍ 75 വരെ സബ് കലക്ടര്‍ അല്ളെങ്കില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, 76 മുതല്‍ 100 വരെ ജില്ലാ ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഒന്നുമുതല്‍ 22 വരെ വാര്‍ഡുകളില്‍ നെയ്യാറ്റിന്‍കര സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വിഭാഗം അസി.ഡയറക്ടറാണ് റിട്ടേണിങ് ഓഫിസര്‍. 23 മുതല്‍ 44 വരെ തിരുവനന്തപുരം അസി.ഡെവലപ്മെന്‍റ് ഓഫിസര്‍ക്കാണ് (പെര്‍ഫോമിങ് ഓഡിറ്റ്) ചുമതല. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒന്നുമുതല്‍ 20 വരെ വാര്‍ഡുകളില്‍ തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും 23 മുതല്‍ 44 വരെ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ -ഒന്ന് ആണ് ചുമതല. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്‍റര്‍ ജനറല്‍ മാനേജറും വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ഡെപ്യൂട്ടി കലക്ടറുമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍. ജില്ലാ പഞ്ചായത്തില്‍ കലക്ടറാണ് റിട്ടേണിങ് ഓഫിസറുടെ ചുമതല നിര്‍വഹിക്കുക. •ബ്ളോക് പഞ്ചായത്ത് തദ്ദേശ സ്ഥാപനത്തിന്‍െറ പേരും റിട്ടേണിങ് ഓഫിസറുടെ വിവരവും ക്രമത്തില്‍) പാറശ്ശാല- ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പെരുങ്കടവിള- തിരുവനന്തപുരം പുവര്‍ട്ടി അലിവിയേഷന്‍ യൂനിറ്റ് അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസര്‍ അതിയന്നൂര്‍-ജില്ലാ രജിസ്ട്രാര്‍ നേമം-ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പോത്തന്‍കോട് -അസി.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വെള്ളനാട് -ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) സൗത് സോണ്‍ നെടുമങ്ങാട് -ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) വാമനപുരം-അസി.ഡെവലപ്മെന്‍റ് കമീഷണര്‍ (ജനറല്‍) സിവില്‍ സ്റ്റേഷന്‍ കിളിമാനൂര്‍ -ഡിസ്ട്രിക്ട് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫിസര്‍ ചിറയിന്‍കീഴ് -അസി.കമീഷണര്‍, കമീഷണര്‍ ഓഫ് ലാന്‍ഡ് റവന്യൂ വര്‍ക്കല -അസി. സെക്രട്ടറി ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.