പാറശ്ശാല: സബ് ഇന്‍സ്പെക്ടറെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ കൊച്ചോട്ടുകോണം രാജ് ഭവനില്‍ സിജിന്‍രാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ ബിജുകുമാര്‍ സ്ഥലത്തത്തെി പ്രതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇതിനിടെ കരിങ്കല്ലുകൊണ്ട് എസ്.ഐയെ മര്‍ദിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എസ്.ഐ ബോധം കെട്ട് വീഴുകയും തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ കാട്ടുമാക്കാന്‍ എന്ന സിജിന്‍ മാസങ്ങളായി സ്ഥലം മാറി താമസിച്ചുവരുകയാണ്. മദ്യപിച്ച് അക്രമവും അടിപിടിയും നടത്തിയശേഷം വീടിന് സമീപത്തെ കനാലിന്‍െറ പൈപ്പിനുള്ളിലും വീടുകളുടെ ടെറസിന്‍െറ മുകളിലും ഒളിവില്‍ താമസിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.