തിരുവനന്തപുരം: ബീമാപള്ളിയില്‍ ശക്തമായ കടലാക്രമണത്തില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കടല്‍ഭിത്തികള്‍ തകര്‍ത്താണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിയത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് കടലാക്രമണം ശക്തമായത്. ബീമാപള്ളി സ്വദേശികളായ ബദര്‍ഷമാന്‍, മാഹീന്‍കണ്ണ്, ഹിദായത്തുള്ള, സലീം, നിസാം, ഹബീബ,സൈനബ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കടല്‍ഭിത്തിക്ക് അരികില്‍നിന്ന് നൂറുമീറ്ററിലധികം ദൂരത്താണ്് ഈ വീടുകള്‍ സ്ഥിതിചെയ്യുന്നത്. പലവീടുകളുടെയും അടിഭാഗത്തെ മണ്ണ് കടലാക്രമണത്തില്‍ ഒലിച്ചുപോയി. ഇതോടെ ഈ ഭാഗത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ ചുമരുകള്‍ തകര്‍ന്നുവീഴുകയായിരുന്നു. അര്‍ധരാത്രി കടലാക്രമണം ശക്തമായത് ഇവരില്‍ പരിഭ്രാന്തി പരത്തി. പലരും എങ്ങോട്ട് പോകണമെന്നറിയാതെ ബുദ്ധിമുട്ടി. റവന്യൂ അധികൃതരെയും പൊലീസിനെയും സംഭവം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് വീട് തകര്‍ന്നവര്‍ പറയുന്നു. കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ തകര്‍ന്ന കടല്‍ഭിത്തിയുടെ കല്ലുകള്‍ ഉപയോഗിച്ച് മണ്ണ് ഒലിച്ചുപോയ ഭാഗത്ത് വെച്ചെങ്കിലും ശക്തമായ കടലാക്രമണത്തില്‍ ഇതും തകര്‍ക്കപ്പെട്ടു. ശാസ്ത്രീയമായപഠനം നടത്താതെ പൂന്തുറ ചേരിയാമുട്ടത്ത് സ്ഥാപിച്ച പുലിമുട്ടുകളാണ് ഇവിടെ കടലാക്രമണം ശക്തമാകാനും നാശനഷ്ടങ്ങള്‍ വര്‍ധിക്കാനും കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനുപുറമെ കനംകുറഞ്ഞ കരിങ്കല്ലുകള്‍ ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിച്ചതും പ്രശ്നം രൂക്ഷമാകാന്‍ കാരണമായി. ഈ ഭാഗത്തുള്ളവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബീമാപള്ളിയില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. ഇവിടെയുള്ള കുടുംബങ്ങള്‍ ഇപ്പോഴും വലിയ ഭീതിയിലാണ.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.