തിരുവനന്തപുരം: ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് ബഹിരാകാശരംഗത്ത കൗതുകങ്ങളും അറിവുകളും പങ്കുവെച്ച് ഐ.എസ്.ആര്‍.ഒയുടെ സ്പേസ് എക്സ്പോക്ക് തിങ്കളാഴ്ച തുടക്കമാകും. ‘ബഹിരാകാശം നിത്യജീവിതത്തില്‍’ എന്ന തലക്കെട്ടിലാണ് മേള. 1988ല്‍ വിക്ഷേപിച്ച ആദ്യ വിദൂരസംവേദന ഉപഗ്രഹമായ ഐ.ആര്‍.എസ് 1എ മുതല്‍ 2013ല്‍ വിക്ഷേപിച്ച സരള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. ഒപ്പം വിവിധ സ്പേസ് ആപ്ളിക്കേഷനുകള്‍ നിത്യജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന ത്രീഡി മാപ്പിങ്ങും ചലച്ചിത്രപ്രദര്‍ശനവും മുഖ്യ ആകര്‍ഷണങ്ങളാണ്. ബഹിരാകാശരംഗത്ത് രാജ്യത്തിന്‍െറ കാല്‍വെപ്പുകളെ സംബന്ധിച്ച ചലച്ചിത്ര വിവരണം, കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുടെ വിവിധ മാതൃകകളും അവയുടെ പ്രാധാന്യവും വിവരിക്കുന്ന ചാര്‍ട്ട് പ്രസന്‍േറഷനുകള്‍, ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ് പാഡ്, ചാന്ദ്രയാന്‍െറയും മംഗള്‍യാന്‍െറയും കാലാവസ്ഥാ നിരീക്ഷണത്തിനായി രാജ്യം വിക്ഷേപിച്ച അസ്ട്രോസാറ്റിന്‍െറയും വിവിധ മോഡലുകളടക്കം വന്‍ ഒരുക്കങ്ങളായി പൊതുജനത്തിനുവേണ്ടി ഐ.എസ്.ആര്‍.ഒ ഒരുക്കിയിരിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍ ഒരുക്കിയിരിക്കുന്ന എക്സ്പോ തിങ്കളാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ചവരെയാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.