തിരുവനന്തപുരം: കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് വലിയതുറ ഫിഷറീസ് സ്കൂളില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഫലം കണ്ടു. ഉന്നത അധികാരികളുമായി ചര്‍ച്ച നടത്തിയശേഷം കലക്ടര്‍ നേരിട്ടത്തെി പുനരധിവാസം സാധ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കുകയായിരുന്നു. കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് വലിയതുറ ഫിഷറീസ് സ്കൂളില്‍ മൂന്ന് വര്‍ഷമായി കഴിയുന്ന 13 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹം നടത്തിയത്. സമരത്തിന്‍െറ ഭാഗമായി റോഡ് ഉപരോധിച്ചു. മത്സ്യബന്ധന വല കൊണ്ട് പരസ്പരം മൂടിപ്പുതച്ച് നടുറോഡില്‍ കിടന്നായിരുന്നു ഉപരോധം. ഡെപ്യൂട്ടി കലക്ടറത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ ഉന്നതാധികാരികളുമായി കലക്ടര്‍ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രേഖാമൂലം ഉറപ്പ് നല്‍കിയത്. ഇതോടെ ഉപരോധം അവസാനിപ്പിച്ചു. മുട്ടത്തറ വില്ളേജില്‍ സ്വീവേജ് ഫാമിന് സമീപത്തുള്ള 3 1/2 ഏക്കര്‍ സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കുമെന്നും ഡിസംബര്‍ 15നുള്ളില്‍ ഭവനനിര്‍മാണത്തിനുള്ള തറക്കല്ലിടുമെന്നും ഉറപ്പുലഭിച്ചു. കന്‍േറാണ്‍മെന്‍റ് സി.ഐ സുരേഷ് കുമാര്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, ടി. പീറ്റര്‍, ആന്‍േറാ ഏലിയാസ്, എഗ്ഗിജോസഫ്, വലേരിയല്‍ ഐസക് എന്നിവരുമായുള്ള ചര്‍ച്ചയിലാണ് ധാരണ എത്തിയത്. വിവരം ഡെപ്യൂട്ടി കലക്ടര്‍ സമരക്കാരെ രേഖാമൂലം അറിയിച്ചു. ഉപരോധത്തിന് മാഗ്ളിന്‍ പീറ്റര്‍, ജെര്‍മി റോയി, ഹൃദയമ്മ യേശുദാസ്, ഹില്‍ഡ, ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 15നുള്ളില്‍ ഭവനനിര്‍മാണത്തിനുള്ള തറക്കല്ലിടാത്തപക്ഷം മന്ത്രി മന്ദിരങ്ങള്‍ക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.