വിഴിഞ്ഞം: കുടിവെള്ളമത്തൊതെ വോട്ടിന് ബൂത്തിലേക്കില്ളെന്ന തീരുമാനത്തിലാണ് കോട്ടപ്പുറം കരിമ്പള്ളിക്കര, കടക്കുളം മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍. പ്രദേശത്തെ ആയിരക്കണക്കിന് പേര്‍ കുടിവെള്ളത്തിനായി വിദൂരങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ഏഴുകോടിയുടെ ശുദ്ധജല പദ്ധതി ഫലംകണ്ടില്ല. വല്ലപ്പോഴും ലഭിക്കുന്ന പൈപ്പുജലം ഓരും ചളിയും നിറഞ്ഞ് ഉപയോഗ യോഗ്യവുമല്ല. ടാങ്കര്‍ ലോറിയില്‍ എത്തുന്ന ജലം പണംകൊടുത്തു വാങ്ങുകയായിരുന്ന ചെയ്തിരുന്നതെങ്കിലും അടുത്തിടെ ഭൂഗര്‍ഭ ജല ചൂഷണത്തിന്‍െറ പേരില്‍ ലോറികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തിത്തുടങ്ങിയതോടെ അതുംനിന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കാതെ നട്ടംതിരികുയാണ് നാട്ടുകാര്‍. ഉച്ചക്കട, വെങ്ങാനൂര്‍ തുടങ്ങിയ ദൂരെ സ്ഥലങ്ങളില്‍ ഓട്ടോകളില്‍ പോയി കുടമൊന്നിന് മൂന്നു മുതല്‍ 10 രൂപ വരെ നല്‍കിയാണ് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്. ഇതിനാകട്ടെ ഓട്ടോ കൂലിയിനത്തില്‍ 20 മുതല്‍ 30 രൂപയും നല്‍കണം. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി 2013ല്‍ വിസിലിന്‍െറ നേതൃത്വത്തില്‍ 7.33 കോടി രൂപ മുടക്കി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയെങ്കിലും പൈപ്പുലൈന്‍ സ്ഥാപിച്ചതല്ലാതെ ജലമത്തെിയില്ളെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൈപ്പുലൈന്‍ സ്ഥാപിക്കാന്‍ കുഴിച്ച റോഡാകട്ടെ തകര്‍ന്നുകിടക്കുകയാണ്. ശുദ്ധജലം എത്തിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉടന്‍ നടപ്പാക്കിയില്ളെങ്കില്‍ ഇലക്ഷന്‍ ബഹിഷ്കരണം ഉള്‍പ്പെടെ വന്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.