പെരുമാതുറ ടൂറിസം വികസനത്തിന് വിലങ്ങുതടി തീരപരിപാലന നിയമം

പെരുമാതുറ: പെരുമാതുറ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതിന് തീര പരിപാലന നിയമം വിലങ്ങുതടിയാകുന്നു. തീരപരിപാലന നിയമപ്രകാരം കടലില്‍നിന്നും കായലില്‍നിന്നും നിശ്ചിത പരിധിവിട്ട് മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ. കടലിനും കായലിനും മധ്യേയുള്ള പ്രദേശമാണ് പെരുമാതുറയും താഴംപള്ളിയുമെന്നതിനാല്‍ ഇവിടെ ഒൗദ്യോഗികപദ്ധതികള്‍ നടപ്പാക്കുന്നതിന് സാങ്കേതികതടസ്സങ്ങള്‍ കാരണമാകും. എന്നാല്‍ ടൂറിസം മേഖലക്ക് സര്‍ക്കാര്‍ ഈ നിയമത്തില്‍ ഇളവ് അനുവദിക്കുന്നുണ്ട്. ഇതിനാല്‍ പെരുമാതുറ മേഖലയെ ടൂറിസം മേഖലയായി ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായാലേ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ കഴിയൂ. ചിറയിന്‍കീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പെരുമാതുറ ടൂറിസം വികസന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിഷയം ചൂണ്ടിക്കാട്ടി. വി.ശശി എം.എല്‍.എ മുന്‍കൈയെടുത്തായിരുന്നു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ ടോയ്ലറ്റ്, വിശ്രമകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സുകു, ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പി.ഡബ്ള്യു.ഡി, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ എന്‍ജിനീയര്‍മാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ തിരക്കുള്ളതിനാല്‍ പൊലീസ് ഒൗട്ട് പോസ്റ്റ് വണമെന്ന ആവശ്യം ഉയര്‍ന്നു. കഴക്കൂട്ടം മേഖല സിറ്റി പൊലീസിന്‍െറ കീഴിലേക്ക് മാറ്റുന്നതിനാല്‍ കഴക്കൂട്ടത്തെ ഒൗട്ട് പോസ്റ്റ് മുതലപ്പൊഴിയിലേക്ക് മാറ്റാം. ഇതുസംബന്ധിച്ച് റൂറല്‍ എസ്.പിയോട് ആവശ്യപ്പെടും. വാഹനങ്ങള്‍ പാര്‍ക്കിങ്ങിന് താഴംപള്ളിയിലും പെരുമാതുറയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകക്ക് പഞ്ചായത്ത് ഏറ്റെടുക്കും. പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്മെന്‍റുമായി സഹകരിച്ച് പുറമ്പോക്ക് ഭൂമി ലാന്‍ഡ്മാര്‍ക്ക് ചെയ്ത്് ടോയ്ലറ്റ ്ബ്ളോക്കും ചില്‍ഡ്രന്‍സ് പാര്‍ക്കും ഇരിപ്പിടങ്ങളും നിര്‍മിക്കും. ലൈഫ്ഗാര്‍ഡിന്‍െറ സേവനം അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ഷെയ്ഖ് പരീദ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആംഭിക്കാന്‍ ആര്‍.ടി.ഒയോട് ആവശ്യപ്പെട്ടു. ബീച്ച് റോഡിന്‍െറ പുനരുദ്ധാരണത്തിന് ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തി. ബോട്ട്സര്‍വിസ്, കെ.ടി.ഡി.സി ഭക്ഷണശാല, ഇന്ത്യന്‍ കോഫിഹൗസ് എന്നിവ ആരംഭിക്കുന്നതിനും നടപടിവേണമെന്ന് ആവശ്യം ഉയര്‍ന്നു. കായലോര പ്രദേശങ്ങളില്‍ പ്രൊട്ടക്ഷന്‍ വാള്‍ നിര്‍മിച്ച് കരകള്‍ സംരക്ഷിക്കാന്‍ മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പുളുന്തുരുത്തിയും പെരുമാതുറയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം നിര്‍മിക്കണമെന്നും യോഗം നിര്‍ദേശംവെച്ചു. അഡ്വഞ്ചര്‍സ് വാട്ടര്‍സ്പോര്‍ട്സായ പാരാഗൈ്ളഡിങ് തുടങ്ങുന്നതിന് ഒരു പ്രോജക്ടിനും തീരുമാനിച്ചിട്ടുണ്ട്. പാലത്തില്‍ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.