പാലോട്: തെക്കന്‍ കേരളത്തിലെ ശിവകാശിയെന്ന് പേരുകേട്ട നന്ദിയോട് പടക്ക നിര്‍മാണശാലാ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അധികാരികളും നിര്‍മാണാവകാശമുള്ള ലൈസന്‍സികളും തയാറാവുന്നില്ളെന്നതിന്‍െറ തെളിവാണ് വീട്ടമ്മയുടെ മരണം. കഴിഞ്ഞ 20ന് പുലിയൂരിലെ പടക്കനിര്‍മാണ ശാലയില്‍ തീപടര്‍ന്നാണ് വലിയവേങ്കോട്ടുകോണം അശ്വതി ഭവനില്‍ പരേതനായ മണിയന്‍െറ ഭാര്യ ഭവാനി (70)ക്കും സഹപ്രവര്‍ത്തക തങ്കമണിക്കും പൊള്ളലേറ്റത്. 10 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഭവാനി മരണത്തിന് കീഴടങ്ങി. ഇതോടെ ഈ വര്‍ഷം പടക്ക ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഫെബ്രുവരി ഏഴിന് ആലമ്പാറയിലെ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീയും പുരുഷനും മരിച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. അതിന്‍െറ പരിണിതഫലമാണ് ഇപ്പോഴത്തെ അപകടം. നിയമങ്ങള്‍ പാലിക്കാതെ നിരവധി നിര്‍മാണ സ്ഥാപനങ്ങള്‍ നന്ദിയോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫയര്‍ഫോഴ്സ് വാഹനം പോയിട്ട് കാല്‍നടയാത്രികര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ചില നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യവാസ മേഖലകളില്‍ നിന്നോ സ്കൂളുകളില്‍ നിന്നോ നിശ്ചിത അകലം പാലിക്കാത്ത സ്ഥാപനങ്ങളും ഏറെയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ ടിന്‍ ഷീറ്റ് മേഞ്ഞ ഷെഡുകള്‍ക്കുള്ളിലാണ് പടക്കനിര്‍മാണം ഏറെയും നടക്കുന്നത്. നിര്‍ധന ചുറ്റുപാടില്‍നിന്നുള്ളവരാണ് തൊഴിലാളികളില്‍ മിക്കവരും. നിര്‍മാണ സാമഗ്രികള്‍ തൊഴിലാളികളുടെ വീടുകളിലത്തെിച്ച് പണിയെടുപ്പിക്കുന്ന ലൈസന്‍സികളുമുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെയാണ് സ്ത്രീകളടക്കമുള്ളവര്‍ നിര്‍മാണ ശാലകളില്‍ പണിയെടുക്കുന്നത്. ഇവര്‍ക്കാവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍പോലും മുതലാളിമാര്‍ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.