കിളിമാനൂര്‍: ടൗണുകള്‍ കേന്ദ്രീകരിച്ച് അക്രമങ്ങളും മോഷണ പരമ്പരകളും അരങ്ങേറുന്നത് തടയാന്‍ ഇനി കാവല്‍ക്കണ്ണുകളും. ഓപറേഷന്‍ കാവല്‍ക്കണ്ണുകള്‍ എന്ന പദ്ധതിക്ക് കിളിമാനൂരില്‍ തുടക്കമാകും. ടൗണ്‍ കേന്ദ്രീകരിച്ച് മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കാമറ നിരീക്ഷണത്തിലാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പ്രസ്ക്ളബില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയകാവ് ജങ്ഷന്‍, പഞ്ചായത്ത് മാര്‍ക്കറ്റ് കവല, പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ്, കിളിമാനൂര്‍ ടൗണ്‍, ശില്‍പാ ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം അടക്കമുള്ള പ്രദേശങ്ങളില്‍ 18 കാമറകള്‍ സ്ഥാപിക്കും. ഇതിന്‍െറ മോണിറ്റര്‍ പൊലീസ് സ്റ്റേഷനിലായിരിക്കും. പദ്ധതിയുടെ നടത്തിപ്പിന് 10 ലക്ഷം രൂപ പ്രദേശത്തെ വ്യാപാരികളാണ് സമാഹരിക്കുന്നത്. 18 കാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്.ഞായറാഴ്ച വൈകീട്ട് നാലിന് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍റില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോഷിബാസു, ഡി.എസ്. ദിലീപ്, ടി. ശ്രീനാഗേഷ്, കെ. പുഷ്പരാജന്‍, ജെ. ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.