കരള്‍ മാറ്റിവെക്കാന്‍ പിഞ്ചുകുഞ്ഞ് സഹായം തേടുന്നു

തിരുവനന്തപുരം: കരള്‍രോഗബാധിതയായ അഞ്ചുമാസം പ്രായമുള്ള ആലിയ ഫാത്തിമ ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ കനിവ് തേടുന്നു. ജനിച്ചു വീണപ്പോള്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കരള്‍ രോഗബാധയുണ്ടെന്ന് വെളിപ്പെട്ടത്. ആദ്യം ചെറിയ ശസ്ത്രക്രിയ നടത്തി. ഫലം കണ്ടില്ല. കരള്‍ മാറ്റിവെച്ചാലേ കുഞ്ഞ് ആലിയക്ക് ജീവിക്കാനാവൂവെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. അതും ഒരു മാസത്തിനുള്ളില്‍. ചികിത്സാ ചെലവ് 15 ലക്ഷം സ്വരൂപിക്കണം. കൂലിപ്പണിക്കാരനായ ചപ്പാത്ത് സ്വദേശി ബഷീറും ഭാര്യ സിജിനയും നിസ്സഹായരാണ്. കരമന, കുഞ്ചാലുംമൂട് തമലം എല്‍.പി സ്കൂളിന് എതിര്‍വശം വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. ആറ്റുനോറ്റുണ്ടായ ആദ്യത്തെ കുഞ്ഞ് കൈവിട്ട് പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍. മാതൃസഹോദരി കരള്‍ പകുത്ത് നല്‍കാന്‍ സമ്മതമാണ്. ഭാരിച്ച ചികിത്സാ ചെലവാണ് ഇവരെ കുഴക്കുന്നത്. പൂജപ്പുര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ആലിയ ഫാത്തിമ, സിജിന എന്നിവരുടെ പേരില്‍ 67335715819 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFS കോഡ് SBTR00003.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.