ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടത്തെി നല്‍കും –അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭൂമി കണ്ടത്തെി കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കലക്ടറേറ്റില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഭൂമി കൈവശമുണ്ടെങ്കിലും അവകാശമില്ലാത്ത പരമാവധിപേര്‍ക്ക് പട്ടയം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്‍െറ ഭാഗമായാണ് മന്ത്രിസഭ കരുംകുളം വില്ളേജില്‍ 330 പേര്‍ക്കും വിഴിഞ്ഞത്ത് 40 വര്‍ഷം മുമ്പ് മാറ്റിപ്പാര്‍പ്പിച്ച 461 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. റവന്യൂ വകുപ്പിന്‍െറ സേവനങ്ങള്‍ക്കായത്തെുന്നവര്‍ക്ക് പരമാവധി പരാതി കുറക്കാന്‍ 24 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. പോക്കുവരവിന് 30 ദിവസം വേണമെന്ന സമയപരിധി ഒഴിവാക്കുകയും ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. വി.ശശി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, എ.ഡി.എം വി.ആര്‍. വിനോദ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പത്മകുമാരി അമ്മ, മറ്റ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 500ഓളം പേര്‍ക്കാണ് മേളയില്‍ പട്ടയം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.