വിഴിഞ്ഞം: പള്ളിയില്‍നിന്ന് നിറചിരിയുമായി യാത്രയാക്കിയ മകന്‍െറ വിയോഗവാര്‍ത്തയാണ് തീര്‍ഥാടനം കഴിഞ്ഞത്തെിയ ദമ്പതികളെ കാത്തിരുന്നത്. തെങ്കാശിയിലെ പള്ളിയില്‍ തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങിയത്തെിയ മുക്കോല ലക്ഷം വീടുകോളനിയില്‍ ശബരിയാര്‍-ഷീലാമ്മ ദമ്പതിമാര്‍ വീടിനുസമീപമത്തെിയപ്പോഴാണ് മകന്‍ നഷ്ടപ്പെട്ട വാര്‍ത്ത അറിയുന്നത്. ശബരിയാറും ഷീലാമ്മയും ടൂറിസ്റ്റ് ബസിലെ സംഘത്തിനൊപ്പമാണ് തെങ്കാശിക്കു പോയത്. ഇവര്‍ പോയ ശേഷമാണ് ജോസ് പന്ത്രണ്ടംഗ സംഘത്തിന്‍െറ കാര്‍ ഡ്രൈവറായി പോകുന്നത്. മൂവരും തെങ്കാശിയിലെ പള്ളിയില്‍ വെച്ച് കണ്ടിരുന്നു. നല്ല സന്തോഷത്തോടെയാണ് ജോസ് മാതാപിതാക്കളെ തെങ്കാശിയിലെ പള്ളിയില്‍നിന്ന് ബസില്‍ തിരികെ യാത്രയാക്കിയത്. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍തന്നെ വിവരം നാട്ടില്‍ അറിഞ്ഞിരുന്നു. ഉടന്‍ തന്നെ ശബരിയാറിനെ സംഭവം അറിയിക്കാന്‍ ബന്ധുകള്‍ വിളിച്ചെങ്കിലും മൊബൈല്‍ ഓഫ് ആക്കിയ നിലയിലായിരുന്നു. തുടര്‍ന്നാണ് ബന്ധുകളില്‍ ചിലര്‍ പാളയംകോട്ട ആശുപത്രിയിലേക്ക് തിരിച്ചത്. രാത്രി പതിനൊന്നോടെ ആശുപത്രിയില്‍ എത്തിയ സംഘം ജോസിന്‍െറ മരണം സ്ഥിരീകരിച്ച് നാട്ടില്‍ അറിയിച്ചു. എന്നാല്‍, രാത്രി പന്ത്രണ്ടു മണിയോടെ തിരികെ വീട്ടിലത്തെിയപ്പോഴാണ് ശബരിയാറും ഷീലാമ്മയും മകന്‍ മരിച്ച വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.