തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജായി മാറ്റുന്നതിന്‍െറ ഭാഗമായി ആശുപത്രിയുടെ പതിനൊന്നാം വാര്‍ഡിന്‍െറ മുകളിലെ നിലയില്‍ ആരംഭിച്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന്‍െറ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. മെഡിക്കല്‍ കോളജില്‍നിന്ന് ഡെപ്യൂട്ടേഷനിലത്തെിയ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം ഇവിടെ യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജായി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍, പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ഇവിടെ ജോലിക്ക് എത്തിയിരുന്നില്ല. അടുത്തമാസം സ്ഥിതി വിലയിരുത്തുന്നതിനായി ഐ.എം.സി എത്തും. അതിന് മുന്നോടിയായാണ് പുതിയ നീക്കം. ഈ വാര്‍ഡിന്‍െറ താഴത്തെ നിലയിലെ രോഗികളെ ഒഴിപ്പിച്ച് ലാബ് ക്രമീകരിക്കാനും നീക്കമുണ്ട്. ഈ മാസം തന്നെ ഈ നടപടി പൂര്‍ത്തിയാക്കും എന്നാണ് സൂചന. അതിനുശേഷമാകും ഒ.പി തുടങ്ങുക. ഗൈനക്, മെഡിസിന്‍, പീഡിയാട്രിക്, ഓഫ്താല്‍മോളജി, സര്‍ജറി വിഭാഗങ്ങളാകും ഇവിടെ പ്രവര്‍ത്തിക്കുക. എന്ന് തുടങ്ങണമെന്ന് തീരുമാനമായിട്ടില്ല. എന്നാല്‍, തല്‍ക്കാലം ആഴ്ചയില്‍ ഒരു ദിവസം ആക്കാനാണ് ശ്രമം. അതേസമയം പദ്ധതിക്കെതിരെ കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. നിലവിലെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജിന് വേണ്ട അടിസ്ഥാന സംവിധാനങ്ങള്‍ ഒന്നും തയാറാക്കാതെ നടത്തുന്ന നീക്കം നിലവിലെ സൗകര്യങ്ങള്‍ രോഗികള്‍ക്ക് നിഷേധിക്കുമെന്നും അവര്‍ പറയുന്നു. ഐ.എം.സി അധികൃതരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.