നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്കുവിധേയരായ നാല് സ്ത്രീകളുടെ കാഴ്ച നഷ്ടപ്പെട്ടതായ പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു. നെടുമങ്ങാട് കരുപ്പൂര് തോട്ടരികത്തുവീട്ടില്‍ പ്രഭ(45), രമണി(48), കുറ്റിച്ചല്‍ താഹ മന്‍സിലില്‍ സീനത്ത്(51), നെടുമങ്ങാട് പടവള്ളിക്കോണം ലക്ഷംവീട്ടില്‍ ഓമന(50) എന്നിവര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. 2014 ഒക്ടോബര്‍ 13ന് ജില്ലാ ആശുപത്രിയില്‍ ഡോ.സുധാറാണിയാണ് ഇവരെ ശസ്ത്രക്രിയ നടത്തിയത്. പ്രഭയുടെ ഇടത് കണ്ണും രമണി, സീനത്ത്, ഓമന എന്നിവരുടെ വലതുകണ്ണുമാണ് ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇവരുടെ കാഴ്ചശക്തി കിട്ടിയില്ളെന്നറിയിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍ ഇവരെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തില്‍ വിളിച്ചുവരുത്തി പരിശോധിക്കുകയും തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് പറഞ്ഞുവിടുകയും ചെയ്തത്രേ. 11 ദിവസം ഇവരെ കണ്ണാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കാഴ്ചശക്തി തിരിച്ചുകിട്ടാത്തതിനെതുടര്‍ന്ന് ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് സ്വകാര്യ ക്ളിനിക്കില്‍ പരിശോധന നടത്തിയപ്പോഴാണ് കാഴ്ചശക്തി വീണ്ടെടുക്കാനാവാത്ത തരത്തില്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചതെന്ന് പറയുന്നു. തുടര്‍ന്ന് നാലുപേരും ഡോക്ടറുടെ ചികിത്സാപിഴവാണെന്നാരോപിച്ച് ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നാലുപേരുടെയും പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ട കമീഷന്‍ ഇവരോട് ഡിസംബര്‍ മൂന്നിന് കമീഷന്‍ മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. കമീഷന്‍െറ നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം നാലുപേരെയും ജില്ലാ ആശുപത്രിയിലത്തെിച്ച് വീണ്ടും കാഴ്ച പരിശോധിച്ചു. ഇതിന്‍െറ റിപ്പോര്‍ട്ട് കമീഷന് ഉടന്‍ കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.